Investigation | ഗള്‍ഫ് വ്യാപാരിയുടെ മരണം: സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമെന്ന് സൂചന; ഗഫൂര്‍ ഹാജിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു; ചാറ്റിംഗ് വിവരങ്ങള്‍ പരിശോധിക്കുന്നു
Apr 27, 2023, 19:34 IST
ബേക്കല്‍: (www.kasargodvartha.com) ഗള്‍ഫ് വ്യാപാരിയുടെ മരണം സംബന്ധിച്ച് പ്രദേശത്തെങ്ങും പലവിധ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ മരണത്തിന് പിന്നില്‍ സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമുണ്ടെന്ന സൂചന പുറത്തുവരുന്നു. നല്‍കുന്ന സ്വര്‍ണത്തിന് ഇരട്ടി സ്വര്‍ണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ഗള്‍ഫ് വ്യാപാരി ഗഫൂറിന്റെ 612 ഓളം സ്വര്‍ണം സൂത്രത്തില്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സംഭവ ദിവസത്തെ കുറിച്ച് പ്രദേശവാസികളും പൊലീസും നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ: 350 ഓളം പവന്‍ സ്വര്‍ണം വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായും ബാക്കിയുള്ള സ്വര്‍ണം അടുത്ത ബന്ധുക്കളില്‍ നിന്നും വാങ്ങുകയായിരുന്നുവെന്നുമാണ് വിവരം. ഏപ്രില്‍ 13ന് ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന നാളാണെന്നും സകാത് വാങ്ങാനും മറ്റുമായി ആളുകള്‍ വരുമെന്നും പറഞ്ഞ് ഗഫൂര്‍ ഹാജി തന്നെയാണ് ഭാര്യയെയും മകളെയും മേല്‍പറമ്പിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടുവിട്ടത്. അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തി. അന്ന് വൈകുന്നേരം 4.15 മണിയോടെ ഗഫൂര്‍ ഹാജി പൂച്ചക്കാട്ടെ പള്ളിയില്‍ നിസ്‌കാരത്തിന് എത്തുന്നതും പോവുന്നതും മദ്രസയിലെ സിസിടിവിയില്‍ കണ്ടെത്തിയിട്ടുണ്ട്.
ആ ദിവസം തന്നെ വൈകീട്ട് 5.30 മണിക്ക് മുസ്ലിം ലീഗിന്റെ റമദാന്‍ റിലീഫിന് പിരിവ് ചോദിച്ച് നേതാക്കള്‍ ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ എത്തിയിരുന്നു. ചെരിപ്പും കാറും കണ്ടെത്തിയതിനാല്‍ കോളിംഗ് ബെല്‍ അടിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ പുറത്താണെന്നും 2000 രൂപ പിരിവ് എഴുതിക്കോളൂ, പണം എത്തിക്കാമെന്നും അറിയിച്ചിരുന്നു. ഈ സമയത്തെല്ലാം ഗഫൂര്‍ ഹാജി വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന സംശയമാണ് പിരിവിന് എത്തിയവരും പ്രകടിപ്പിക്കുന്നത്.
വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിലെ ബന്ധുവായ കുട്ടി ജൂസും നോമ്പ് തുറ വിഭവങ്ങളുമായി ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ വന്നിരുന്നു. ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. കുളിമുറിയില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടിരുന്നതിനാലും എസി ഓണില്‍ ആയിരുന്നത് കൊണ്ടും ഗഫൂര്‍ ഹാജി അകത്തുണ്ടെന്ന് കരുതി കുട്ടി ജൂസും വിഭവങ്ങളും വരാന്തയില്‍ വെച്ച് പോവുകയായിരുന്നു. പിറ്റേദിവസം പുലര്‍ചെ അത്താഴത്തിന് ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ ആളനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ ചാരിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അടച്ചിരുന്നില്ല.
തലേന്ന് തറവാട് വീട്ടില്‍ നിന്നും കൊടുത്തയച്ച ജൂസും മറ്റ് സാധനങ്ങളും കഴിക്കാതെ മേശപ്പുറത്ത് തന്നെ എടുത്തുവെച്ച നിലയിലുമായിരുന്നു. ബെഡില്‍ ആയിരുന്നില്ല ഗഫൂര്‍ ഹാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്, താഴെ നിലത്ത്, പുതക്കാന്‍ ഉപയോഗിക്കുന്ന കോതടിയില്‍ (Comfort) കിടന്ന നിലയിലായിരുന്നു. മുറി അകത്ത് നിന്ന് പൂട്ടാതെ ഇദ്ദേഹം കിടന്ന് എന്നുപറയുന്നതിലും തലേന്നാള്‍ തറവാട് വീട്ടില്‍ നിന്നും കൊടുത്തയച്ച നോമ്പ് തുറ വിഭവങ്ങള്‍ കഴിക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നു. സാധാരണ ബെഡില്‍ കിടക്കാറുള്ള ഇദ്ദേഹം താഴെ കോതടിയില്‍ കിടന്നിരുന്നതിലും ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്.
ഹൃദായാഘാതമെന്ന് കരുതിയാണ് പൊലീസില്‍ അറിയിക്കാതെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഗഫൂര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കിയത്. വെളുത്ത ശരീരമായിരുന്നത് കൊണ്ട് ഗഫൂര്‍ ഹാജിയുടെ മുഖത്തും ശരീരത്തിലും നീല നിറം പെട്ടെന്ന് കാണാവുന്ന നിലയിലായിരുന്നുവെന്ന് മൃതദേഹം കാണാനെത്തിയ ചിലരും പറയുന്നു. സംശയങ്ങളുടെ നീണ്ട നിര തന്നെയാണ് ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ ഉണ്ടായിരുന്നത്.
ദുബൈയിലും ശാര്‍ജയിലുമായി നാല് സൂപര്‍മാര്‍കറ്റുകളുടെ ഉടമയാണ് ഗഫൂര്‍ ഹാജി. ബിസിനസ് പങ്കാളികളായ മകനും സഹോദരങ്ങളും മരണ സമയത്ത് യുഎഇയിലായിരുന്നു. ഖബറടക്കിയതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കാണാതായതായി കണ്ടെത്തിയത്. മകള്‍ ഉമ്മു കുല്‍സൂം, മരുമക്കള്‍, സഹോദരി എന്നിവരില്‍ നിന്നായി ഗഫൂര്‍ ഹാജി 4.9 കിലോഗ്രാം ആഭരണങ്ങള്‍ കടം വാങ്ങിയിരുന്നതായി മനസിലായി. 2.85 കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് വീട്ടില്‍ നിന്ന് കാണാതായത്.
അതിനിടെ, ഗഫൂര്‍ ഹാജിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും ആരോപണം ഉന്നയിക്കുന്ന മന്ത്രവാദിനിയുമായുള്ള ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗഫൂര്‍ ഹാജിക്ക് ബേക്കലില്‍ അപാര്‍ട്‌മെന്റ് ഉണ്ട്. ഇടയ്ക്കിടെ ഇവിടെയും അദ്ദേഹത്തെ കാണാന്‍ ആളുകള്‍ എത്താറുണ്ടെന്നാണ് പറയുന്നത്. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ സിസിടിവി കാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തതിലെ തകരാര്‍ മൂലം പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് വിവരം.
പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൂച്ചക്കാട്ടേക്കുള്ള റോഡിന് അരികിലാണ് ഗഫൂര്‍ ഹാജിയുടെ വീടുള്ളത്. വീടിന്റെ രണ്ട് ഭാഗത്തും റോഡുണ്ടെങ്കിലും വീടുള്‍പ്പെടുന്ന 50 സെന്റ് സ്ഥലത്ത് തെങ്ങുകളും മറ്റ് മരങ്ങളും ചെടികളും ഉള്ളത് കൊണ്ട് ആളുകള്‍ വന്നുപോകുന്നത് പുറത്തുള്ളവരുടെ ശ്രദ്ധയില്‍ പെടാറില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പോസ്റ്റ് മോര്‍ടം റിപോര്‍ട് കൂടി പുറത്തുവരുന്നതോടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം വീണ്ടും ഖബറടക്കി.

Keywords: Bekal-News, Police-Complaint, Poochakkad-News, Kerala News, Malayalam News, Kasaragod News, Gulf trader's death: Links to gold-doubling gang.
< !- START disable copy paste --> 