city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത് വിവാഹ കോമാളിത്തരമൊന്നുമല്ല; വിവാഹ ദിവസം വധുവും വരനും ചെളി കണ്ടത്തില്‍ നാട്ടിപണിക്കിറങ്ങി

ഉദുമ: (www.kasargodvartha.com 17.07.2020) നവ വധു കതിര്‍ മണ്ഡപത്തില്‍ നിന്ന് നാട്ടി നടാന്‍ ചെളി കണ്ടത്തിലിറങ്ങി. ഉദുമ എരോല്‍ കിഴക്കേക്കരയിലെ ഉമേശന്‍ സുഗന്ധി ദമ്പതികളുടെ മകന്‍ സുഭാഷും വധു ബംഗാട് ഗംഗാധരന്‍ രമണി ദമ്പതികളുടെ മകള്‍ ഗ്രീഷ്മയുമാണ്ചെളി കണ്ടത്തില്‍ നാട്ടിനടാന്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസമാണ് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നിന്ന് സുഭാഷ് ഗ്രീഷ്മയ്ക്ക് താലികെട്ടിയത്. അതു കഴിഞ്ഞ് കിഴക്കേക്കര വീട്ടിലെത്തിയപ്പോള്‍
ഇത് വിവാഹ കോമാളിത്തരമൊന്നുമല്ല; വിവാഹ ദിവസം വധുവും വരനും ചെളി കണ്ടത്തില്‍ നാട്ടിപണിക്കിറങ്ങി

വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭാഷിന്റെ വീടിന് മുന്നില്‍ ചെളി കണ്ടത്തില്‍ നെല്ല് വിളയിക്കാന്‍ ഞാറ്നടുമ്പോഴാണ് നവദമ്പതികള്‍ ഇവരെ സഹായിക്കാനായികല്യാണ വസ്ത്രം മാറിചെളി നിറഞ്ഞ പാടത്ത് ഇറങ്ങിയത്. ഇന്നത്തെ കാലഘട്ടത്തില്‍ പ്രകൃതിയോട് ഇണങ്ങി ചേരാന്‍ വൈമനസ്യം കാണിക്കുന്ന സമൂഹത്തിന് മാതൃകയാവാന്‍ ദമ്പതികള്‍ നാട്ടി പണിക്ക് ഇറങ്ങിയതോടെ വിശ്വകര്‍മ്മ സമുദായ ഗ്രാമ കമ്മറ്റി അംഗങ്ങള്‍ക്കും ആവേശമായി. നാട്ടി പണിക്ക് വൈ. കൃഷ്ണദാസ്, ശശിധരന്‍ നാഗത്തിങ്കാല്‍, വൈ.ശിവരാമന്‍, കുമാരന്‍ കിഴക്കേക്കര, സന്തോഷ് ഞെക്ലി, മധുവടക്കേക്കര, പത്മനാഭന്‍ തെക്കേക്കര, ഗംഗാധരന്‍ വടക്കേക്കര, ശിവകുമാര്‍, വൈ. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, Uduma, Bride, Farming, Groom and bride at paddy field for farming

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia