city-gold-ad-for-blogger

Vande Bharat | വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം; എത്തിയത് വൻ ജനാവലി

കാസർകോട്: (www.kasargodvartha.com) രണ്ടാം പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി കാസർകോട്ട് എത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം. ആയിരങ്ങളാണ് ട്രെയിനിനെ സ്വീകരിക്കാൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഉച്ചയ്ക്ക് 12.30ന് എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 45 മിനുറ്റ് വൈകിയാണ് വന്ദേ ഭാരത് കാസർകോട്ടെത്തിയത്.

Vande Bharat | വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം; എത്തിയത് വൻ ജനാവലി

പല ജില്ലകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയത് കൊണ്ടാണ് ഈ സമയ മാറ്റമെന്നാണ് വിവരം. ബിജെപി, മുസ്ലിം ലീഗ്, മറ്റ് പാർടികളിൽ പെട്ടവർ, റെയിൽവേ പാസൻജേർസ് അസോസിയേഷൻ അടക്കമുള്ള സംഘടനാ ഭാരവാഹികൾ തുടങ്ങി ആയിരത്തിലധികം ആളുകളാണ് കാസർകോട്ടേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന് ദൃക്‌സാക്ഷികളാവാൻ എത്തിയത്. 2.20ന് കാസർകോട് നിന്ന് തന്നെ ഷണ്ടിംഗ് നടത്തി തിരുവനന്തപുരത്തേക്ക് പുറപ്പെടും.

Vande Bharat | വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം; എത്തിയത് വൻ ജനാവലി

രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ആറ് മണിക്കൂറും 53 മിനിറ്റും കൊണ്ടാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേ ഭാരത് കണ്ണൂരിലെത്തിയിരുന്നത്. മൂന്ന് മിനിറ്റ് കണ്ണൂർ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം കാസർകോട്ടേക്ക് പുറപ്പെട്ടു. വന്ദേ ഭാരത് കാസർകോട്ടേക്ക് നീട്ടിയതിനെ തുടർന്നാണ് രണ്ടാമത്തെ പരീക്ഷണ ഓട്ടം നടത്തിയത്.

Vande Bharat | വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം; എത്തിയത് വൻ ജനാവലി
.
Vande Bharat | വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം; എത്തിയത് വൻ ജനാവലി

Vande Bharat | വന്ദേ ഭാരത് എക്‌സ്പ്രസിന് കാസർകോട്ട് വമ്പൻ സ്വീകരണം; എത്തിയത് വൻ ജനാവലി

പൂക്കൾ വിതറിയും മധുരം നൽകിയുമാണ് ട്രെയിനിനെ വരവേറ്റത്. കണ്ണൂർ വരെ സർവീസ് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ പ്രതിഷേധങ്ങളെയും സമ്മർദങ്ങളെയും തുടർന്നാണ് കാസർകോട്ടേക്ക് നീട്ടിയത്. ട്രെയിനിന്റെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Train, Vande Bharat, Railway Satation, Grand reception for Vande Bharat Express in Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia