city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reception | ചെറുവത്തൂരിൽ പരശുറാമിന് ചേരിതിരിഞ്ഞ് ഗംഭീര സ്വീകരണം; ബിജെപിയുടെ കൊടിയും ബാനറും കീറിയെറിഞ്ഞ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി; സ്റ്റോപ് അനുവദിച്ചതിൽ അവകാശവാദവുമായി വീണ്ടും 3 രാഷ്ട്രീയ പാർടികൾ

ചെറുവത്തൂർ: (www.kasargodvartha.com) ചെറുവത്തൂരിൽ പരശുറാമിന് ചേരിതിരിഞ്ഞ് ഗംഭീര സ്വീകരണം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരും തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലിന്റെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും അടങ്ങുന്ന ചെറുവത്തൂർ റെയിൽവേ വികസന സമിതിയും ബിജെപി സംസ്ഥാന കമിറ്റി അംഗം എം ഭാസ്കരന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് ടിവി ഷിബിൻ അടക്കമുള്ള നേതാക്കളും പ്രവർത്തകരും ചേർന്നാണ് വെള്ളിയാഴ്ച പുലർചെ മംഗ്ളൂറിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്‌സ്പ്രസിന് ഗംഭീര സ്വീകരണം നൽകിയത്.

Reception | ചെറുവത്തൂരിൽ പരശുറാമിന് ചേരിതിരിഞ്ഞ് ഗംഭീര സ്വീകരണം; ബിജെപിയുടെ കൊടിയും ബാനറും കീറിയെറിഞ്ഞ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി; സ്റ്റോപ് അനുവദിച്ചതിൽ അവകാശവാദവുമായി വീണ്ടും 3 രാഷ്ട്രീയ പാർടികൾ

ഇതിനിടയിൽ ബിജെപി പ്രവർത്തകർ ട്രെയിനിൽ കെട്ടിവെക്കാൻ കൊണ്ടുവന്ന ബാനറും കൊടികളും സിപിഎം പ്രവർത്തകർ കീറി വലിച്ചെറിഞ്ഞെറിഞ്ഞതായി പരാതിയും ഉയർന്നു. നേതാക്കളെ മർദിച്ചതായും ആക്ഷേപമുണ്ട്. മർദനവുമായി ബന്ധപ്പെട്ട് ചന്തേര പൊലീസിൽ പരാതി നൽകിയതായി ബിജെപി നേതൃത്വം വ്യക്തമാക്കി.

താൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് പ്രചാരണത്തിനായി ചെറുവത്തൂരിൽ എത്തിയപ്പോൾ തന്നെ തടഞ്ഞുവെച്ച് പരശുറാമിന് ചെറുവത്തൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പിന്നീട് ചെറുവത്തൂർ ടൗണിൽ പ്രചാരണ യോഗത്തിൽ താൻ പരസ്യമായി തന്നെ എംപി പദവിയുടെ കാലാവധി തീരുന്നതിന് മുമ്പ് ചെറുവത്തൂരിൽ പരശുറാമിന് സ്റ്റോപ് അനുവദിച്ചിരിക്കുമെന്ന് ശപഥം ചെയ്തിരുന്നതാണ്. തന്റെ ഭഗീരഥ പ്രയ്തനം കൊണ്ടാണ് ചെറുവത്തൂരിൽ സ്റ്റോപ് അനുവദിച്ചത്.

ഇതിനിടെ സിപിഎമിന്റെ പഞ്ചായത് കമിറ്റി ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. റെയിൽവേ ഡിവിഷൻ മാനജരെയും റെയിൽവേ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് കൊണ്ടുള്ളതാണ് പ്രമേയം. കല്യാശേരിയിലെ സിപിഎം നേതൃത്വം ബിജെപി നേതാവ് കൃഷ്ണദാസിനെയാണ് അഭിനന്ദിച്ചിരിക്കുന്നത്. റെയിൽവേ എൻജിൻ ഡ്രൈവർക്ക് മാലയിടാൻ ഇപ്പോൾ സിപിഎം നേതാക്കൾ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഇതുകാണുമ്പോൾ എൻജിൻ ഡ്രൈവറാണ് ചെറുവത്തൂരിൽ പരശുറാമിന് സ്റ്റോപ് കൊണ്ടുന്നവതെന്നാണ് തോന്നുന്നത്.

സ്റ്റോപ് അനുവദിക്കാൻ പ്രയത്നിച്ച എംപിയായ തനിക്ക് ഒരു അഭിനന്ദനം പോലും നൽകാൻ ഇവർക്ക് കഴിയുന്നില്ല. പി കരുണാകരനാണ് എംപി ആയിരുന്നതെങ്കിൽ ഇവർ തോളിലേറ്റി നടന്നേനെയെന്നും ഉണ്ണിത്താൻ പരിഹസിച്ചു. 35 വർഷം സിപിഎമിന്റെ എംപിമാർക്ക് സ്വപ്നം കാണാൻ കഴിയാതിരുന്ന കാര്യങ്ങൾ നാല് വർഷങ്ങൾ കൊണ്ട് തന്റെ ഇടപെടലിലൂടെ നടപ്പിലാക്കാൻ കഴിഞ്ഞു. താൻ ഇടപെട്ട് നടപ്പാക്കിയ വികസന കാര്യങ്ങൾ ലഘുലേഖയാക്കി വിതരണം ചെയ്യാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഉണ്ണിത്താന് മാലയിട്ട് സ്വീകരിച്ച് മുദ്രാവാക്യം വിളികളോടെയാണ് യുഡിഎഫ് പ്രവർത്തകർ സ്വീകരിച്ച് ആനയിച്ചത്.

അതേസമയം മുൻ എംപി പി കരുണാകരന്റെയും ചെറുവത്തൂർ റെയിൽവേ വികസന സമിതിയുടെയും മറ്റും പരിശ്രമ ഫലമായാണ് പരശുറാമിന് സ്റ്റോപ് അനുവദിച്ചതെന്നാണ് സിപിഎമിന്റെ അവകാശവാദം. പരസ്യമായി ഇക്കാര്യം വെളിപ്പെടുത്താൻ നേതാക്കൾ തയ്യാറായിട്ടില്ല. എം രാജഗോപലും മറ്റു നേതാക്കളും ചേർന്ന് റെയിൽവേ വികസന സമിതിയുയുടെ പേരിൽ ബാനർ കെട്ടിയാണ് പരശുറാമിനെ യാത്രയയച്ചത്.



റെയില്‍വെ പാസൻജേഴ്സ് അമിനിറ്റീസ് കമിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ പി കെ കൃഷ്ണദാസാണ് ചെറുവത്തൂരിൽ പരശുറാമിന് സ്റ്റോപ് അനുവദിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. ബിജെപി സംസ്ഥാന കമിറ്റി അംഗമായ എം ഭാസ്കരൻ ലോകോ പൈലറ്റിനെ ഷോൾ അണിയിച്ചു. ബിജെപി നേതാക്കൾ ട്രെയിനിൽ ബാനർ കെട്ടാൻ ശ്രമിച്ചപ്പോഴാണ് അത് പിടിച്ചുവലിച്ചു കീറി ദൂരെ എറിഞ്ഞതെന്നാണ് ആരോപണം. ബിജെപിയുടെ കൊടിയും വലിച്ചെറിഞ്ഞതായി നേതാക്കൾ പറഞ്ഞു.

Reception | ചെറുവത്തൂരിൽ പരശുറാമിന് ചേരിതിരിഞ്ഞ് ഗംഭീര സ്വീകരണം; ബിജെപിയുടെ കൊടിയും ബാനറും കീറിയെറിഞ്ഞ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി; സ്റ്റോപ് അനുവദിച്ചതിൽ അവകാശവാദവുമായി വീണ്ടും 3 രാഷ്ട്രീയ പാർടികൾ

അതേസമയം വികസന കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നതിന് പകരം ഇതിന്റെ പേരിൽ പോരടിക്കുന്നതും വെല്ലുവിളിക്കുന്നതും അക്രമം നടത്തുന്നതും നാടിന് തന്നെ അപമാനമാണെന്നാണ് ട്രെയിനിലെ യാത്രക്കാർ പ്രതികരിച്ചത്. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, ജെനറല്‍ സെക്രടറിമാരായ കെ വി സുധാകരന്‍, കെ പി പ്രകാശന്‍, മുസ്ലിം ലീഗ് നേതാക്കളായ ടി സി എ റഹ്മാന്‍, വി കെ പി ഹമീദലി, പി വി മുഹമ്മദ് അസ്ലം, പടന്ന പഞ്ചായത് യുഡി എ ഫ് ചെയര്‍മാന്‍ പൊറായിക് മുഹമ്മദ് അലി, കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും എല്‍ ഡി എഫ് നേതാവും നീലേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡണ്ടുമായ മാധവന്‍ മണിയറ, ചെറുവത്തൂര്‍ പഞ്ചായത് പ്രസിഡണ്ട് സി വി പ്രമീള, ടി പി കുഞ്ഞബ്ദുല്ല, മുകേഷ് ബാലകൃഷ്ണന്‍, ടി രാജന്‍, കൊക്കോട്ട് നാരായണന്‍, കുത്തുകണ്ണന്‍, ടി നാരായണന്‍, പി പത്മിനി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് സ്വീകരണത്തിനെത്തിയിരുന്നു.

Keywords: News, Cheruvathur, Kasaragod, Kerala, Parshuram Express, Cheruvathur, Rajmohan Unnithan, LDF, CPM, BJP, Grand reception for Parshuram Express at Cheruvathur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia