Found Dead | കാസര്‍കോട്ട് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Apr 12, 2023, 18:35 IST
കാസര്‍കോട്: (www.kasargodvartha.com) ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസര്‍കോട് ട്രാഫിക് സ്റ്റേഷന് പിറകിലുള്ള ക്വാര്‍ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂടിക്കെത്താത്തതിനെ തുടര്‍ന്ന് വൈകീട്ട് 4.45 മണിയോടെ മറ്റ് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യയോടും മകളോടും ഒപ്പം നേരത്തെ കാസര്‍കോട്ട് തന്നെയാണ് വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സര്‍കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം. ഇതിനുശേഷം ബൈജു പൊലീസ് ക്വാര്‍ടേഴ്‌സിലേക്ക് താമസം മാറ്റിയിരുന്നു.
ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലത്തെ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റ് മോര്‍ത്തിനായി മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Keywords: Kerala News, Malayalam News, Obituary, Police Found Dead, Investigation, Found Dead, Kerala Police Died, Grade SI found dead at his residence. < !- START disable copy paste -->