Farmers | ട്രെയിൻ തീവയ്‌പിന് ശേഷം കാനുകളിൽ പെട്രോൾ നൽകുന്നത് സർകാർ വിലക്കിയതോടെ കർഷകർ ദുരിതത്തിൽ
May 2, 2023, 17:16 IST
കാസര്‍കോട്: (www.kasargodvartha.com) ആലപ്പുഴ - കണ്ണൂര്‍ എക്സ്പ്രസിലുണ്ടായ തീവയ്പിന് ശേഷം സംസ്ഥാനത്തുടനീളം കാനുകളില്‍ പെട്രോള്‍ നല്‍കുന്നതിന് സര്‍കാര്‍ വിലക്ക് ഏര്‍പെടുത്തിയതോടെ കര്‍ഷകര്‍ ദുരിതത്തില്‍. മോടോര്‍ ഘടിപ്പിച്ച ജലസേചന ഉപകരണങ്ങള്‍, കീടനാശിനി തളിക്കുന്നതിനുള്ള ഉപകരണങ്ങള്‍, കാടുകള്‍ വെട്ടിമാറ്റുന്ന യന്ത്രങ്ങള്‍ എന്നിവയില്‍ അടക്കം ഉപയോഗിക്കുന്നതിന് പെട്രോള്‍ കാനുകളില്‍ നല്‍കാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
വാഹനങ്ങളില്‍ മാത്രമേ ഇന്ധനങ്ങള്‍ നല്‍കാവൂവെന്നാണ് പെട്രോള്‍ ഉടമകള്‍ക്ക് സര്‍കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നൂറുകണക്കിന് കര്‍ഷകരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. ഏതോ ഒരാള്‍ ചെയ്ത കുറ്റത്തിന് കൃഷിക്കാരായ തങ്ങളെ അടക്കം ക്രൂശിക്കുന്നത് എന്തിനാണെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കാനുകളില്‍ പെട്രോള്‍ നല്‍കിയാല്‍ പമ്പിനുള്ള ലൈസന്‍സ് റദ്ദാക്കുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെയാണ് പെട്രോള്‍ പമ്പ് ഉടമകള്‍ കര്‍ഷകര്‍ക്ക് ഇന്ധനം നല്‍കുന്നതിന് വിലക്ക് ഏര്‍പെടുത്തിയത്.
ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് കൊണ്ട് കയര്‍ വില്‍ക്കരുതെന്ന് പറയുന്നത് പോലെയാണ് ഈ വിചിത്ര നടപടിയെന്നാണ് കാസര്‍കോട് കലക്ടര്‍ക്ക് പരാതി നല്‍കിയ ഭാരതീയ മസ്ദൂര്‍ സംഘം ഭാരവാഹികള്‍ പറയുന്നത്. കര്‍ഷകരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാണിച്ചാലും ഇന്ധനം നല്‍കാത്ത അവസ്ഥയാണ്. മോടോര്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ തുടക്കത്തില്‍ പെട്രോള്‍ ആവശ്യമാണ്. പിന്നീട് മണ്ണെണ്ണയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പെട്രോള്‍ കിട്ടാത്തത്തതിനാല്‍ ജലസേചനവും നടത്താന്‍ കഴിയാതെ കൊടുംചൂടില്‍ വിളകള്‍ ഉണങ്ങി നശിക്കുകയാണെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

അടക്ക, നാളികേരം, നെല്ല് കര്‍ഷകരാണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. കൊടും ചൂടില്‍ ജലസേചനം നടത്തിയില്ലെങ്കില്‍ വിളകള്‍ ഉണങ്ങി നശിച്ച് വലിയ പ്രതിസന്ധി നേരിടേണ്ടി വരും. മുന്‍ കാലങ്ങളില്‍ കാനുകളില്‍ പെട്രോള്‍ നല്‍കുന്നതിന് പ്രശ്‌നമുണ്ടായിരുന്നില്ല. ഇത് കര്‍ഷകര്‍ക്കെങ്കിലും പുന:സ്ഥാപിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൃഷി ഭവന്‍ മുഖേന പെട്രോള്‍ വാങ്ങാന്‍ കര്‍ഷകര്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. എലിയെ കൊല്ലാന്‍ ഇല്ലം ചൂടുന്ന സമീപനം തിരുത്താന്‍ സര്‍കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Keywords: Malayalam News, Kerala News, Petrol Pump, Farmers, Kasaragod News, Govt bans petrol in cans; Farmers in trouble.
< !- START disable copy paste -->