city-gold-ad-for-blogger

Governor | 'എഴ് ഭാഷകളുടെ നാട്'; കാസര്‍കോടിന്റെ ഭാഷാ വൈവിധ്യവും സംസ്‌കാരവും മാതൃകാപരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഗുണമേന്മയുള്ള വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്നും പരസ്പര വിശ്വാസമാണ് ഇന്ത്യയുടെ വൈവിധ്യത്തിന്റെ ശക്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് സ്‌കൂലിന്റെ 120-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴ് ഭാഷകളുടെ നാടാണ് കാസര്‍കോട്. കാസര്‍കോടിന്റെ ഭാഷാ വൈവിധ്യവും സംസ്‌കാരവും മാതൃകാപരമാണ്. ലോകത്ത് എല്ലാ നാഗരികതയും നശിച്ചപ്പോള്‍ ഇന്ത്യന്‍ നാഗരികത നിലനിന്നത് വിദ്യാഭ്യാസത്തിനും അറിവിനും പ്രാധാന്യം നല്‍കിയത് കൊണ്ടാണ്.
          
Governor | 'എഴ് ഭാഷകളുടെ നാട്'; കാസര്‍കോടിന്റെ ഭാഷാ വൈവിധ്യവും സംസ്‌കാരവും മാതൃകാപരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരളത്തിന്റെ മുന്നോക്കത്തിന് കാരണം വിദ്യാഭ്യാസവും സാക്ഷരതയുമാണ്. എത്ര ഭാഷകള്‍ പഠിക്കാന്‍ സാധിക്കുമോ അത്രയും ഭാഷകള്‍ സ്വായത്തമാക്കുക. ഭാഷകള്‍ പഠിക്കുന്നതില്‍ പ്രാവീണ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ 100 ശതമാനം സാക്ഷരത കേരളം കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസമാണ് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. മികച്ച വ്യക്തിത്വവും സമ്പത്തും കൈവരിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷികമായ അമൃത് മഹോത്സവ ആഘോഷ വേളയില്‍ വിജ്ഞാന സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉന്നല്‍ നല്‍കുന്ന നയവുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

പ്രാചീന ഇന്ത്യയുടെ മുഖമുദ്ര എന്നത് ഇന്ത്യയിലെ ജനങ്ങളുടെ അറിവാണ്. ആ അറിവ് എല്ലാ എപ്പോഴും മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. അല്ലെങ്കില്‍ ആ അറിവ് കൊണ്ട് സമൂഹത്തിനോ രാജ്യത്തിനോ ഗുണമില്ല. ഹോസ്ദുര്‍ഗ് സ്‌കൂളില്‍ മലയാളത്തിന് പുറമെ കന്നട ഭാഷ കൂടി പഠിപ്പിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ അഭിമാനമുണ്ട്. കൂടുതല്‍ ഭാഷകള്‍ പഠിക്കുന്നതും സംസാരിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെയും ലച്ചോറിന്റെ പ്രവര്‍ത്തനത്തെയും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
        
Governor | 'എഴ് ഭാഷകളുടെ നാട്'; കാസര്‍കോടിന്റെ ഭാഷാ വൈവിധ്യവും സംസ്‌കാരവും മാതൃകാപരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, കാഞ്ഞങ്ങാട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ഡിഡിഇ ബി സുരേന്ദ്രന്‍, കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, പി ടി എ പ്രസിഡന്റ് സന്തോഷ് കുശാല്‍ നഗര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം രാഘവന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ. എ വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ആശംസ സന്ദേശം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചടങ്ങില്‍ വായിച്ചു.

Keywords: Governor, Arif Muhammad Khan, Kanhangad News, Malayalam News, Kerala News, Kasaragod News, Education, Governor Arif Muhammad Khan said that linguistic diversity and culture of Kasaragod is exemplary.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia