city-gold-ad-for-blogger

കാസർകോട്ടെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത് അനുകൂലമായ ഇടപെടലുകള്‍: റവന്യുമന്ത്രി

കാസർകോട്: (www.kasargodvartha.com 09.09.2020) ജില്ലയുടെ ആരോഗ്യമേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് അനുകുലമായ ഇടപെടലുകളാണെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി കൈമാറ്റ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ജില്ലയിലെ ആരോഗ്യമേഖലയില്‍ അനുഭവപ്പെടുന്ന അപര്യാപ്തതയെ കുറിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
കാസർകോട്ടെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത് അനുകൂലമായ ഇടപെടലുകള്‍: റവന്യുമന്ത്രി


പ്രശ്‌നപരിഹാരത്തിനായി യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പിന്നീട് നടപടികള്‍ സ്വീകരിച്ചത്. സഹായ വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ആവശ്യകത ഏറെയുള്ള കാസര്‍കോട് തന്നെ ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആശുപത്രി നിര്‍മാണത്തിനുള്ള സ്ഥലം നിരപ്പാക്കി ഒരുക്കുന്നതിന് വലിയ പ്രയത്‌നം ആവശ്യമായിരുന്നു. കണ്‍സ്ട്രക്ഷന്‍ ഇക്വുപ്‌മെന്റ്്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, ഇസിഒഎ എന്നീ സംഘടനകളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും വളരെയധികം പിന്തുണയാണ് ഇക്കാര്യത്തില്‍ ലഭിച്ചത്.

യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് സാധ്യമാക്കിയവര്‍ക്ക് നന്ദിരേഖപ്പെടുത്തുന്നു. ഭൂമി കൈമാറിയതിന് ശേഷം മെയ് 15ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ഭുതകരമായ വേഗത്തിലാണ് ആഗസ്റ്റ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാത്. ഇത് സാധ്യമാക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നു ആശുപത്രി സമുച്ചയം കോവിഡാനന്തര കാലത്തും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ആരോഗ്യവകുപ്പിന് മുതല്‍ക്കൂട്ടാവുന്ന ഈ സ്ഥാപനത്തെ നാടിന്റെ സംരക്ഷണ കേന്ദ്രമായും മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kasaragod, Kerala, news, Revenue Minister, E.Chandrashekharan, COVID-19, inauguration,  Government intervention in Kasargod health sector: Revenue Minister

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia