city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime Concern | സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: സർക്കാർ ഇടപെടൽ അനിവാര്യമെന്ന് നസ്രിയ ബെല്ലാരെ

Nasriya Bellare at Women India Movement event in Manjeshwar
Photo: Arranged

● പലപ്പോഴും പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്ന അവസ്ഥയാണ്. 
● മയക്കുമരുന്ന് മാഫിയകൾ സ്ത്രീകളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.  
● ‘സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി, വിവിധ നേതൃത്വങ്ങൾ സംസാരിച്ചു.  


മഞ്ചേശ്വരം: (KasargodVartha) രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗുരുതരമായ ആശങ്കയായി മാറിയെന്ന് വുമൺ ഇന്ത്യ മൂവ്‌മെന്റ് (Women India Movement-WIM) കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി നസ്രിയ ബെല്ലാരെ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഗാർഹിക പീഡനം, ലൈംഗിക ആക്രമണം, സ്ത്രീധനം, അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ തുടങ്ങി നിരവധി തരത്തിലുള്ള അതിക്രമങ്ങൾ സ്ത്രീകൾ നേരിടുന്നു. മാത്രമല്ല, മയക്കുമരുന്ന് മാഫിയകൾ സ്ത്രീകളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതും ആശങ്കയേകുന്നു, എന്നും നസ്രിയ പറഞ്ഞു.

പലപ്പോഴും പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്ന അവസ്ഥയാണ്. രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകൾ നിരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സ്ത്രീ സുരക്ഷ സർക്കാറുകൾ ഉറപ്പു വരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും, ഇതിനായി സ്ത്രീകളുടെ സംഘടിത ശക്തി അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

‘സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം’ എന്ന ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള വ്യാപാര ഭവനിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് റുഖിയ അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഹസീന സലാം, കാസർകോട് ജില്ലാ പ്രസിഡന്റ് നജ്മ റഷീദ്, വോർകാടി ഗ്രാമ പഞ്ചായത്ത്‌ അംഗം കമറുന്നിസ മുസ്തഫ എന്നിവർ സംസാരിച്ചു. 

പുതുതായി വുമൺ ഇന്ത്യ മൂവ്മെന്റിൽ അംഗങ്ങളായി ചേർന്നവർക്ക് മെമ്പർഷിപ്പ് വിതണം ചെയ്യുകയും ചെയ്തു. മണ്ഡലം സെക്രട്ടറി താഹിറ ഖാദർ സ്വാഗതവും, ഫസീല ഷബീർ നന്ദിയും അറിയിച്ചു.

#WomenRights #NasriyaBellare #DomesticViolence #WomenIndiaMovement #WomenSecurity #SocialResponsibility

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia