city-gold-ad-for-blogger

കാസര്‍കോട് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 06/07/2015) കാസര്‍കോട്ടെ കോട്ടയോടനുബന്ധിച്ചുള്ള വിവാദ സ്ഥലത്ത് സര്‍ക്കാര്‍ തിങ്കളാഴ്ച വൈകിട്ടോടെ ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് കാസര്‍കോട് എഡിഎം എച്ച് ദിനേശിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥ സംഘം സ്ഥലവും രേഖകളും മറ്റും പരിശോധിക്കുകയും ഇതിന് ശേഷം എഡിഎമ്മിന്റെ നിര്‍ദേശം പ്രകാരം കാസര്‍കോട് തഹസില്‍ദാര്‍ സ്ഥലം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

2009ല്‍ അന്നത്തെ കലക്ടറായിരുന്ന ആനന്ദ് സിംഗ് ഇറക്കിയ ഉത്തരവ് നിലനിര്‍ത്തിക്കൊണ്ടാണ് കോട്ട നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്ന് നിശ്ചയിച്ചതെന്ന് എഡിഎം എച്ച്. ദിനേശ് പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ് സ്ഥലം ഇതിന്റെ അവകാശികള്‍ക്ക് രജിസ്റ്റര്‍ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചുള്ള പുതിയ ഉത്തരവൊന്നും ഇറക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തിലാണ് എഡിഎമ്മിന്റെ നിര്‍ദേശ പ്രകാരമുള്ള തഹസില്‍ദാറുടെ നടപടി.

ഇതോടെ കോട്ടയുടെ സ്ഥല വില്‍പനയുമായി ബന്ധപ്പെട്ട വിവാദം നിയമ പോരാട്ടത്തിന് വഴിയൊരുക്കും. അപലറ്റ് അതോറിറ്റിയും കാസര്‍കോട് സബ് കോടതിയും സര്‍ക്കാരിന്റെ ഭൂമിയാണെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് 2006ല്‍ ഹൈക്കോടതി ശരി വെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം 2013ല്‍ ഇറക്കിയ ടി.ഒ സൂരജിന്റെ ഉത്തരവാണ് വിവാദമായത്.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia