city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Land | ടാറ്റ ആശുപത്രിക്ക് എംഐസി നല്‍കിയ സ്ഥലത്തിന് പകരം ഭൂമി സര്‍കാര്‍ അനുവദിച്ചു; രേഖകള്‍ കൈമാറി; കാര്യം അറിയാതെ ചിലര്‍ സമസ്തക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തിയെന്ന് ജിഫ്രി തങ്ങള്‍

കാസര്‍കോട്: (KasargodVartha) സമസ്തയുടെ കീഴിലുള്ള ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ (എം ഐ സി) സ്ഥലം ടാറ്റ കോവിഡ് ആശുപത്രിക്കായി സര്‍കാരിന് വിട്ട് നല്‍കിയതിന് പകരം
മറ്റൊരു ഭൂമി സര്‍കാര്‍ അനുവദിച്ചു. സ്ഥാപനം വിട്ടു നല്‍കിയ ഭൂമിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സര്‍വേ നമ്പര്‍ 267/2ബി1ബി, 266/1, 276/1എ, 277/1എ എന്നിവയില്‍ പെട്ട 1.6695 ഹെക്ടര്‍ ഭൂമിയാണ് സര്‍കാര്‍ എം ഐ സിക്ക് അനുവദിച്ചത്.
          
Land | ടാറ്റ ആശുപത്രിക്ക് എംഐസി നല്‍കിയ സ്ഥലത്തിന് പകരം ഭൂമി സര്‍കാര്‍ അനുവദിച്ചു; രേഖകള്‍ കൈമാറി; കാര്യം അറിയാതെ ചിലര്‍ സമസ്തക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തിയെന്ന് ജിഫ്രി തങ്ങള്‍

കാസര്‍കോട് താലൂക് എല്‍ സെക്ഷന്‍ ഡെപ്യൂടി തഹസില്‍ദാര്‍ വി ശ്രീകുമാര്‍ വി, തെക്കില്‍ വിലേജ് ഓഫീസര്‍ ടി എ മനോജ്, സ്‌പെഷ്യല്‍ വിലേജ് ഓഫീസര്‍ ഉമര്‍ ഫാറൂഖ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാപന സെക്രടറി കെ പി സയ്യിദ് ഹുസൈന്‍ ഏറ്റുവാങ്ങി. സ്ഥലം സര്‍ക്കാര്‍ എംഐസിക്ക് വിട്ടു നല്‍കിയതായി സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാര്യം അറിയാതെ ചില മാധ്യമങ്ങളും മറ്റും സമസ്തക്കെതിരെയും, എംഐസിക്കെതിരെയും കുപ്രചാരണങ്ങള്‍ നടത്തിയതായും അതെല്ലാം വിഫലമായതായും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫിന്റെ ഭൂമിയാണ് വിട്ടു നല്‍കിയത്. സര്‍കാര്‍ മറ്റൊരു ഭൂമി വിട്ടുനല്‍കുമെന്ന പറഞ്ഞാണ് എംഐസിയുടെ ഭൂമി അന്ന് വിട്ടു നല്‍കിയത്. മറ്റൊരു ഭൂമി തിരിച്ചു തരുമ്പോള്‍ ഒരു സര്‍കാരിന് അതിന്റെ നടപടി ക്രമങ്ങളുണ്ട്. ആ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലത്തിന്റെ രേഖകള്‍ എംഐസിക്ക് കൈമാറിയിട്ടുണ്ട്. കോവിഡ് കാലത്ത് ടാറ്റ ആശുപത്രി പണിയുന്നതിനാണ് എംഐസി നാല് ഏകര്‍ 12 സെന്റ് സ്ഥലം വിട്ടുനല്‍കിയത്. അത്രതന്നെ സ്ഥലമാണ് ഇപ്പോള്‍ സര്‍കാര്‍ എംഐസിക്ക് വിട്ടുനല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
            
Land | ടാറ്റ ആശുപത്രിക്ക് എംഐസി നല്‍കിയ സ്ഥലത്തിന് പകരം ഭൂമി സര്‍കാര്‍ അനുവദിച്ചു; രേഖകള്‍ കൈമാറി; കാര്യം അറിയാതെ ചിലര്‍ സമസ്തക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തിയെന്ന് ജിഫ്രി തങ്ങള്‍

Keywords: MIC, TATA Hospital, Chattanchal, Malayalam News, Jifri Thangal, Samastha, Kerala News, Kasaragod News, Government allotted land to MIC.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia