കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; ശരീരത്തിലും ലഗേജിൻ്റെ വാതിൽ പൂട്ടിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശിയടക്കം 2 പേർ പിടിയിൽ
Jan 5, 2022, 11:13 IST
കരിപ്പൂർ: (www.kasargodvartha.com 05.01.2022) കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ശരീരത്തിലും ലഗേജിൻ്റെ വാതിൽപൂട്ടിനുള്ളിലും ഒളിപ്പിച്ച് കടത്തിയ 75 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിലായി.
ശാർജയിൽ നിന്നെത്തിയ കാസർകോട്ടെ ശകീബ് അഹ്‌മദിൽ നിന്ന് 357 ഗ്രാം സ്വർണം കണ്ടെടുത്തു. ലഗേജിന്റെ ഡോർ ലോകിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ബഹ്റൈനിൽ നിന്നും വന്ന കോഴിക്കോട്ടെ അബ്ദുൽ ആദിലിൽനിന്ന് 1.02 കിലോഗ്രാം സ്വർണമിശ്രിതവും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കണ്ടെടുത്തു. ആദിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ പ്രവീൺകുമാർ, പ്രകാശ്, പ്രതീഷ്, മുഹമ്മദ് ഫൈസൽ, കപിൽ സുരീര, സീനിയർ ഹവിൽദാർമാരായ സന്തോഷ് കുമാർ, മോഹനൻ എന്നിവരാണ് സ്വർണവേട്ട നടത്തിയത്.
Keywords: Gold seized at Karipur airport, Kerala, News, Top-Headlines, Gold, Seized, Airport, Body, Sharjah, Kasaragod, Customs priventive, Gold seized at Karipur airport.
< !- START disable copy paste -->