city-gold-ad-for-blogger

മായിപ്പാടിയില്‍ വീട് കുത്തിത്തുറന്ന് അ­ഞ്ച് പവന്‍ സ്വര്‍­ണ്ണാ­ഭരണം കവര്‍­ന്നു

മായിപ്പാടിയില്‍ വീട് കുത്തിത്തുറന്ന് അ­ഞ്ച് പവന്‍ സ്വര്‍­ണ്ണാ­ഭരണം കവര്‍­ന്നു
കാസര്‍കോട്: മായിപ്പാടിയില്‍ വീട് കുത്തിത്തുറ­ന്ന് അ­ഞ്ച് പവന്‍ സ്വര്‍­ണ്ണാ­ഭരണം കവര്‍­ന്നു. മായിപ്പാടിയിലെ തൈവ­ള­പ്പ് സൈനബയുടെ വീട്ടിലാ­ണ് കവര്‍­ച്ച ന­ടന്ന­ത്. വീടുപൂ­ട്ടി സൈ­ന­ബയും കു­ടും­ബവും ബന്ധു­ വീ­ട്ടി­ലേക്ക് പോയതായിരു­ന്നു. വീ­ടിന്റെ അടുക്കള വാ­തി­ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്ന­ത്.

രാവിലെ അടുക്കള വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോ­യത്. മോ­ഷ്ടാ­ക്ക­ളു­ടെ­തെ­ന്ന് സം­ശ­യ്­ക്കുന്ന വി­ര­ല­ട­യാ­ളം ല­ഭി­ച്ച­താ­യി പോ­ലീസ് പ­റഞ്ഞു.

Keywords: Kerala, Kasaragod, Mayippady, House, Robbery, Gold, Police, Cash, House.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia