Gold Rate | സ്വര്‍ണത്തിന് അരലക്ഷം തൊടുമോ? പിടിവിട്ട് പൊന്ന് വില; 5-ാം ദിനവും പുതിയ റെകോർഡിൽ; 5 ദിവസത്തിനിടെ മാത്രം കൂടിയത് 1600 രൂപ
Mar 9, 2024, 10:36 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില ശരവേഗത്തിൽ കുതിക്കുന്നു. തുർച്ചയായ അഞ്ചാം ദിവസവും സ്വർണവില റെകോർഡ് ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ശനിയാഴ്ച (09.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6075 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5040 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40,320 രൂപയുമാണ് വിപണി വില. അതേസമയം, വെള്ളി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
അഞ്ച് ദിവസത്തിനിടെ മാത്രം 1600 രൂപയുടെ വര്‍ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വെള്ളിയാഴ്ച (08.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 6025 രൂപയിലും പവന് 120 രൂപ കൂടി 48,200 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5000 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ വര്‍ധിച്ച് 40,000 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു.
Keywords: Gold Price, Gold Price Today, Silver Price, Gold News, Business, Kochi, Karat, Pavan, Trend, Experts, Kerala, Gold Rate on March 9 in Kerala, Shamil.