Gold Rate | കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ല; നിരക്ക് ഉയര്‍ന്ന് തന്നെ
Mar 4, 2024, 10:09 IST
കൊച്ചി: (KasargodVartha) കുതിപ്പിന് പിന്നാലെ മാറ്റമില്ലാതെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുന്നു. തിങ്കളാഴ്ച (04.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും പവന് 47,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയും പവന് 39,000 രൂപയുമാണ് നിരക്ക്. വെള്ളിക്കും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ശനിയാഴ്ച (02.03.2024) സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയും കൂടിയിരുന്നു. വെള്ളിക്കും നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടിയപ്പോൾ ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (01.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലും ഒരു പവന് 22 കാരറ്റിന് 240 രൂപ വര്‍ധിച്ച് 46,320 രൂപയിലുമാണ് വ്യപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4800 രൂപയും ഒരു പവന് 18 കാരറ്റിന് 200 രൂപ കൂടി 38,400 രൂപയുമായിരുന്നു വില. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല.