city-gold-ad-for-blogger

Gold Rate | സ്വർണത്തിന് കുറഞ്ഞു, വെള്ളിക്ക് കൂടി; പവന് 50,000 മുകളിൽ തന്നെ; ഒരൊറ്റ മാസം കൊണ്ട് പൊന്നിന് വർധിച്ചത് 3880 രൂപ

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്ച (30.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6275 രൂപയിലും പവന് 50,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണത്തിന് കുറഞ്ഞു, വെള്ളിക്ക് കൂടി; പവന് 50,000 മുകളിൽ തന്നെ; ഒരൊറ്റ മാസം കൊണ്ട് പൊന്നിന് വർധിച്ചത് 3880 രൂപ

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയും പവന് 41,920 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിക്ക് കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 81 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് വിപണി വില.

വെള്ളിയാഴ്ച (29.03.2024) യാണ് ചരിത്രത്തിലാദ്യമായി സ്വർണവില അരലക്ഷം കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും പവന് 1040 രൂപയുമാണ് വെള്ളിയാഴ്ച ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6300 രൂപയിലും പവന് 50,400 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും പവന് 960 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5260 രൂപയും പവന് 42080 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.

ഇക്കഴിഞ്ഞ മാർച് 21ന്റെ റെകോർഡാണ് വെള്ളിയാഴ്ച തകർന്നത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു നിരക്ക്. ഒരൊറ്റ മാസം കൊണ്ട് 3880 രൂപയാണ് സ്വർണത്തിന് വർധിച്ചത്. മാർച് ഒന്നിന് പവന് 46,320 രൂപയായിരുന്നുവെങ്കിൽ മാർച് 30ന് അത് 50,200 രൂപയായി ഉയർന്നു.

Gold Rate | സ്വർണത്തിന് കുറഞ്ഞു, വെള്ളിക്ക് കൂടി; പവന് 50,000 മുകളിൽ തന്നെ; ഒരൊറ്റ മാസം കൊണ്ട് പൊന്നിന് വർധിച്ചത് 3880 രൂപ

മാർചിലെ സ്വർണവില (പവൻ)

മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 10 : 48,600 രൂപ

മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ
മാർച് 13 : 48,280 രൂപ
മാർച് 14 : 48,480 രൂപ
മാർച് 15 : 48,480 രൂപ
മാർച് 16 : 48,480 രൂപ
മാർച് 17 : 48,480 രൂപ
മാർച് 18 : 48,280 രൂപ
മാർച് 19 : 48,640 രൂപ
മാർച് 20 : 48,640 രൂപ

മാർച് 21 : 49,440 രൂപ
മാർച് 22 : 49,080 രൂപ
മാർച് 23 : 49,000 രൂപ
മാർച് 24 : 49,000 രൂപ
മാർച് 25 : 49,000 രൂപ
മാർച് 26 : 48,920 രൂപ
മാർച് 27 : 49,080 രൂപ
മാർച് 28 : 49,360 രൂപ
മാർച് 29 : 50,400 രൂപ
മാർച് 30 : 50,200 രൂപ

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on March 30 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia