Gold Rate | ഇഴഞ്ഞും കുത്തനെ കൂടിയും സ്വർണവില മുന്നോട്ട് തന്നെ; ഒരാഴ്ചയ്ക്കിടെ 880 രൂപയുടെ വർധനവ്
Dec 27, 2023, 10:10 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച (27.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5850 രൂപയിലും പവന് 46,800 രൂപയുമായി.
18 കാരറ്റ് സ്വർണത്തിനും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയും കൂടി ഒരു ഗ്രാമിന് 4840 രൂപയിലും ഒരു പവന് 38,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ചൊവ്വാഴ്ച (26.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കൂടി ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4835 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38680 രൂപയുമായിരുന്നു നിരക്ക്. അതേസമയം, ചൊവ്വാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.
ഒരാഴ്ചയ്ക്കിടെ 880 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഡിസംബർ 20ന് 280 രൂപ, 22ന് 200 രൂപ, 23ന് 160 രൂപ, 26ന് 160 രൂപ എന്നിങ്ങനെയാണ് കൂടിയത്. റെകോർഡ് വിലകളിലൊന്നിൽ തന്നെയാണ് സ്വർണമിപ്പോൾ. ഡിസംബർ നാലിന് ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയിലും എത്തിയതാണ് സർവകാല റെകോർഡ്. പുതുവത്സര ആഘോഷങ്ങൾ സ്വാർണവിപണിയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.