Gold Rate | സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ കൂടി
Dec 8, 2023, 10:15 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. വെള്ളിയാഴ്ച (08.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയും കൂടി. ഒരു പവന് 46,160 രൂപയിലും, ഗ്രാമിന് 5770 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,200 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
രണ്ട് ദിവസങ്ങളിലെ തുടര്‍ച്ചയായ ഇടിവിന് ശേഷം വ്യാഴാഴ്ച (07.12.2023) സ്വർണവില കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും വർധിച്ച് ഒരു പവന് 46,040 രൂപയിലും, ഗ്രാമിന് 5755 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4765 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,120 രൂപയുമായിരുന്നു നിരക്ക്.
വെള്ളിയുടെ വിലയിൽ വ്യാഴാഴ്ച ഇടിവാണുണ്ടായത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 80 രൂപയായി താഴ്ന്നിരുന്നു. എന്നാൽ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയായിരുന്നു നിരക്ക്. ആഗോള സാഹചര്യങ്ങൾക്കൊപ്പം ലോകം ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കുന്നതും സ്വർണ വിലയിൽ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Keywords: Top-Headlines, Kerala-News, Kerala, Kochi, Gold Rate, December 08, Friday, Silver Rate, Business, Gold Rate December 08 Kerala.
< !- START disable copy paste -->