Gold Rate | വീണ്ടും ഇടിഞ്ഞ് സ്വർണവില; പവന് 320 രൂപ കുറഞ്ഞു
Dec 6, 2023, 10:25 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ബുധനാഴ്ച (06.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 22 കാരറ്റിന് 320 രൂപയുയും കുറഞ്ഞു. ഒരു പവന് 45,960 രൂപയിലും, ഗ്രാമിന് 5745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 18 കാരറ്റിന് 280 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4760 രൂപയും ഒരു പവന് 18 കാരറ്റിന് 38,080 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 81 രൂപയായി താഴ്ന്നു. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
തിങ്കളാഴ്ച (04.12.2023) സ്വർണവില സർവകാല റെകോർഡിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5885 രൂപയിലും ഒരു പവന് 22 കാരറ്റിന് 320 രൂപ കൂടി 47,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. എന്നാൽ ചൊവ്വാഴ്ച (05.12.2023) വലിയ ഇടിവാണുണ്ടായത്. ആഗോള വിപണികളിലെ വിലയിടിവാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിച്ചത്.
ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന് 22 കാരറ്റിന് 800 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5785 രൂപയിലും ഒരു പവന് 22 കാരറ്റിന് 46,280 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന് 18 കാരറ്റിന് 720 രൂപയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന് 18 കാരറ്റിന് 38360 രൂപയുമായിരുന്നു നിരക്ക്.
ചൊവ്വാഴ്ച വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയില്‍ നിന്ന് രണ്ട് രൂപ ഇടിഞ്ഞ് 82 രൂപയായപ്പോൾ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപ തന്നെയായിരുന്നു നിരക്ക്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate December 06 Kerala.
< !- START disable copy paste -->