city-gold-ad-for-blogger

Gold Price | ഞെട്ടിച്ച് പൊന്ന്! സ്വർണവിലയിൽ റെകോർഡ് വർധനവ്; ഒറ്റയടിക്ക് പവന് 1120 രൂപ കൂടി

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വൻ വർധനവ്. ശനിയാഴ്ച (14.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും ഒരു പവന്‍ 22 കാരറ്റിന് 1120 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാമിന് 5540 രൂപയിലും ഒരു പവന് 44320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1040 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4593 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36744 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold Price | ഞെട്ടിച്ച് പൊന്ന്! സ്വർണവിലയിൽ റെകോർഡ് വർധനവ്; ഒറ്റയടിക്ക് പവന് 1120 രൂപ കൂടി

കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ വലിയ റെകോർഡാണ് ശനിയാഴ്ച കുറിച്ചത്. സ്വർണവില ഒരു ദിവസം ഒറ്റയടിക്ക് 140 രൂപ കൂടുന്നത് ആദ്യമായിട്ടാണ്. ഇതിനുമുമ്പ് ഒരു ദിവസം തന്നെ 150 രൂപ കൂടിയിട്ടുണ്ട്. സ്വര്‍ണവില സർവകാല റെക്കോർഡ് കുറിച്ചത് ഈ വർഷം മെയ് അഞ്ചിനായിരുന്നു. അന്ന് ഗ്രാമിന് 5720 രൂപയും പവന് 45760 രൂപയും ആയിരുന്നു വില.

ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്, 75 രൂപയില്‍ നിന്ന് രണ്ട് രൂപ കൂടി 77 രൂപയിലെത്തി. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വെള്ളിയാഴ്ച (13.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയും ഒരു പവന്‍ 22 കാരറ്റിന് 43200 രൂപയുമായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4463 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35704 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നേരിയതോതില്‍ കുറഞ്ഞിരുന്നു. 76 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 75 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്.

ഒക്ടോബർ അഞ്ചിന് സ്വർണവില ഏഴ് മാസത്തെ കുറഞ്ഞവിലയായി 41,920 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ പിന്നീട് സ്വർണവിലയിൽ വർധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. വരുംദിവസങ്ങളിലും സ്വർണവിലയിൽ വർധന തുടരുമെന്നാണ് കരുതുന്നത്.

Keywords: News, Kerala, Kochi, Gold, Gold Rate Today, Silver Rate, Gold News, Gold prices hits record high.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia