city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | കത്തിക്കയറിയ ശേഷം സ്വർണവിലയിൽ ഇടിവ്; പവന് 480 രൂപ കുറഞ്ഞു; ഇപ്പോഴും റെകോർഡ് നിരക്കുകളിലൊന്നിൽ തന്നെ

കൊച്ചി: (KasargodVartha) റെകോർഡ് കുറിച്ച ശേഷം സ്വർണവിലയിൽ ഇടിവ്. വ്യാഴാഴ്ച (30.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഇടിവുണ്ടായെങ്കിലും ഇപ്പോഴും റെകോർഡ് നിരക്കുകളിലൊന്നിൽ തന്നെയാണ് സ്വർണവിലയുള്ളത്.

Gold Price | കത്തിക്കയറിയ ശേഷം സ്വർണവിലയിൽ ഇടിവ്; പവന് 480 രൂപ കുറഞ്ഞു; ഇപ്പോഴും റെകോർഡ് നിരക്കുകളിലൊന്നിൽ തന്നെ

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4770 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,160 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വിൽപന തുടരുന്നത്.

ബുധനാഴ്ച (29.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റിന് 600 രൂപയും വർധിച്ച് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5810 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,480 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒക്ടോബർ 28ന് കുറിച്ച റെകോർഡാണ് തകർന്നത്. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില.

കൂടാതെ ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയുമായിരുന്നു വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയ്ക്കും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Price on November 30 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia