Gold Price | പൊന്നിന് പൊള്ളും; വീണ്ടും റെകോർഡ് ഭേദിച്ച് സ്വർണ വില, എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി
Dec 4, 2023, 10:33 IST
കൊച്ചി: (KasargodVartha) ദിവസങ്ങളുടെ ഇടവേളയിൽ വീണ്ടും റെകോർഡ് ഭേദിച്ച് സ്വർണവില. പൊന്നിന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച (04.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5885 രൂപയിലും ഒരു പവന് 22 കാരറ്റിന് 320 രൂപ കൂടി 47,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 18 കാരറ്റിന് 280 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4885 രൂപയും ഒരു പവന് 18 കാരറ്റിന് 39,080 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 84 രൂപയായി ഉയർന്നു. അതേസമയം ഹാള്‍മാര്‍ക് വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച (02.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 5845 രൂപയിലും ഒരു പവന് 22 കാരറ്റിന് 600 രൂപ കൂടി 46760 രൂപയിലുമാണ് വ്യാപാരം നടന്നത്. ആ റെകോർഡാണ് തിങ്കളാഴ്ച മറികടന്നത്. അന്താരാഷ്ട്ര സ്വർണവിലയും സർവകാല റെകോർഡിലാണ്. ഇപ്പോൾ 2087 ഡോളറാണ് നിരക്ക്. 2077 ഡോളറായിരുന്നു മുൻ റെകോർഡ്.
കൂടാതെ, ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന് 18 കാരറ്റിന് 520 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4850 രൂപയും ഒരു പവന് 18 കാരറ്റിന് 38800 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 83 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു നിരക്ക്.
Keywords: News, Kerala, Gold Rate, Silver Rate, Gold News, Business News, Gold Price on December 04 in Kerala.
< !- START disable copy paste -->