city-gold-ad-for-blogger
Aster MIMS 10/10/2023

Gold price | വൻ കുതിപ്പിന് ശേഷം കിതച്ച് സ്വർണവില; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. തിങ്കളഴ്ച (30.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 45,760 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5720 രൂപയാണ് നിരക്ക്. ശനിയാഴ്ച റെകോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു. അതിന് മുമ്പ് ഈ വർഷം മെയ് അഞ്ചിന് ഒരു ഗ്രാമിന് 5720 രൂപയും ഒരു പവന് 45,760 രൂപയിലും എത്തിയതായിരുന്നു സ്വർണത്തിന്റെ സംസ്ഥാനത്തെ റെകോർഡ് വില. ആ നിരക്കിലാണ് തിങ്കളാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്.

Gold price | വൻ കുതിപ്പിന് ശേഷം കിതച്ച് സ്വർണവില; പവന് 160 രൂപ കുറഞ്ഞു

കൂടാതെ തിങ്കളഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 13 രൂപയും ഒരു പവന്‍ 18 കാരറ്റിന് 104 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4745 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,960 രൂപയുമാണ്‌ നിരക്ക്. അതേസമയം വെള്ളിയുടെ വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ചു 79 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല, 103 രൂപയാണ് നിരക്ക്.

ശനിയാഴ്ച (28.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5740 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,920 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4758 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,064 രൂപയുമായിരുന്നു വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 30
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL