city-gold-ad-for-blogger

Gold Price | വീണ്ടും വീണ് സ്വർണ വില; പവന് 320 രൂപ ഇടിഞ്ഞു

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില കുറയുന്നത്. വ്യാഴാഴ്ച (09.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Price | വീണ്ടും വീണ് സ്വർണ വില; പവന് 320 രൂപ ഇടിഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4620 രൂപയും ഒരു പവന്‍ 18 കാരറ്റിന് 36,960 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ബുധനാഴ്ച (08.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44880 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4655 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,240 രൂപയുമായിരുന്നു നിരക്ക്.

ബുധനാഴ്ച വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 77 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയില്‍ തുടർന്നു.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 9
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Webdesk Vi
Webdesk Vi

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia