കുഡ്ലു സഹകരണ ബാങ്കിൽ നിന്ന് കവർച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ തിങ്കളാഴ്ച മുതൽ ഇടപാടുകാർക്ക് തിരികെ ലഭിക്കുമെന്ന് ആക്ഷൻ കമിറ്റി
Nov 21, 2021, 18:26 IST
എരിയാൽ: (www.kasargodvartha.com 21.11.2021) കുഡ്ലു സഹകരണ ബാങ്കിൽ നിന്ന് കവർച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ തിങ്കളാഴ്ച മുതൽ ഇടപാടുകാർക്ക് തിരികെ ലഭിക്കുമെന്ന് ആക്ഷൻ കമിറ്റി അറിയിച്ചു. 2015 സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വാഹനത്തിലെത്തിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി കെട്ടിയിട്ട് കുഡ്ലു സെർവീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയില്‍ നിന്ന് 17.684 കിലോഗ്രാം സ്വർണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. രണ്ടാഴ്ചയ്ക്കകം തന്നെ പൊലീസ് പ്രതികളെ പിടികൂടുകയും കൊള്ളയടിക്കപ്പെട്ട പണവും 15.860 കിലോഗ്രാം സ്വർണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു. 1.824 കിലോഗ്രാം സ്വർണാഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
സ്വർണം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇടപാടുകാർ സമരം ഉൾപെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയിരുന്നു. 2017 ഡിസംബറിൽ ബാങ്ക് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ആക്ഷൻ കമിറ്റിക്ക് രൂപം നൽകിയത്. തുടർന്ന് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 ൽ ഉപഭോക്താക്കൾക്ക് സ്വർണം വിട്ടുനൽകാൻ ഉത്തരവിട്ടെങ്കിലും പ്രായോഗികമല്ലാത്ത കടുത്ത നിബന്ധനകൾ കാരണം വീണ്ടും ഹൈകോടതിയിൽ റിട് ഹർജി സമർപിച്ചു. 2021 ജൂലൈയിൽ നിബന്ധനകളിൽ ഇളവു വരുത്തി ഹൈകോടതി ഉത്തരവിട്ടു.
സ്വർണാഭാരങ്ങളുടെ ഫോടോ എടുത്ത് ആൽബമാക്കി കോടതിയിൽ നൽകിയ ശേഷം അവ ബാങ്കിന് എടുക്കാമെന്നായിരുന്നു കോടതി വിധി. തുടർന്ന് സ്വർണാഭരണങ്ങളുടെ ഫോടോ ആൽബം ബാങ്ക് സെക്രടറി ജില്ലാ ഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ബാങ്ക് അധികൃതർക്ക് സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചു.
ആക്ഷൻ കമിറ്റിയും ബാങ്ക് അധികൃതരും നടത്തിയ ചർചയിലാണ് തിങ്കളാഴ്ച മുതൽ മുതൽ സ്വർണാഭരണങ്ങൾ ഉടമസ്ഥർക്ക് നൽകി തുടങ്ങാൻ ധാരണയായതെന്ന് ഭാരവാഹികൾ പറഞ്ഞു. പണയം വച്ച 905 ഇടപാടുകാരുടേതായി 1030 പണയ ഉരുപ്പടികളാണുള്ളത്. ഇതിൽ കവർ പൊട്ടിക്കാതെ തിരിച്ചുകിട്ടിയ 455 ഉപഭോക്താക്കളുടെ സ്വർണാഭരണങ്ങളാണ് തിങ്കളാഴ്ച മുതൽ നൽകി തുടങ്ങുന്നത്. ഇതിനുശേഷമായിരിക്കും പൊട്ടിച്ച 450 പാകെറ്റുകളിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ചുനൽകുക. കണ്ടുകിട്ടാത്ത 1.824 കിലോഗ്രാം സ്വർണത്തിന് ബാങ്കിന് ഇൻഷുർ ലഭിച്ചിട്ടുണ്ടെന്നും അക്കാര്യത്തിൽ പിന്നീട് ചർചകൾ നടത്തി തീരുമാനമുണ്ടാകുമെന്നും ആക്ഷൻ കമിറ്റി ജനറൽ കൺവീനർ ഖലീൽ എരിയാൽ പറഞ്ഞു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റം ഒഴിവാക്കുന്നതിന് ബാങ്കിന് മുമ്പിൽ ആക്ഷൻ കമിറ്റിയുടെ സഹായ കേന്ദ്രവും ഒരുക്കും.
Keywords: Eriyal, Kasaragod, Kerala, News, Top-Headlines, Gold, Robbery, Theft, Action Committee, Kudlu, Bank, Police, Accuse, Protest, Photo, Court, Gold looted from Kudlu Co-operative Bank will be returned to the customers from Monday.
< !- START disable copy paste -->