Theft | വീട് കുത്തിത്തുറന്ന് മോഷണം; യുവാവിനെ പ്രദേശവാസികൾ കയ്യോടെ പിടികൂടി; കവർന്നത് സ്വർണവും പണവും ആഭരണങ്ങളും പാത്രങ്ങളും; 2 പേർ അറസ്റ്റിൽ
Dec 13, 2023, 20:18 IST
കാസർകോട്: (KasargodVartha) വീട് കുത്തിത്തുറന്ന് കവർച്ച നടത്തി. മോഷ്ടാവെന്ന് കരുതുന്ന യുവാവിനെ പ്രദേശവാസികൾ കയ്യോടെ പിടികൂടി. കൂടെ മറ്റൊരാളുമുണ്ടായിരുന്നുവെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദർ (52), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസിഫ് (40) എന്നിവരാണ് പിടിയിലായത്.
ചന്ദ്രഗിരി പാലത്തിന് സമീപത്തെ സി എച് മുഹമ്മദ് ശായുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും രണ്ട് ഗ്രാം സ്വർണവും അലുമൂനിയം പാത്രങ്ങളും അടക്കം 40,000 രൂപയുടെ മുതലുകൾ കളവ് പോയതായി മുഹമ്മദ് ശാ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംശയത്തെ തുടർന്ന് പ്രദേശവാസികൾ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇയാൾ മോഷണ വിവരം വെളിപ്പെടുത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഐപിസി 457, 461, 380 വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, ഉച്ചയോടെ പ്രതികളെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് പാത്രങ്ങൾ ഇവർ വിൽപന നടത്തിയ കടയിൽ നിന്നും സ്വർണാഭരണം ഖാദറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാസർകോട് ടൗൺ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.
Keywords: Theft, Arrest, Crime, Police, Chandragiri, FIR, IPC, Gold, Cash, Stolen, Gold, cash stolen from locked house.
< !- START disable copy paste -->