കാസര്‍കോട്ട് 2 ക്ഷേത്രങ്ങളില്‍ കവര്‍ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
Apr 22, 2013, 20:55 IST
കാസര്‍കോട്: കാസര്‍കോട്ട് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച. സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. കൊറക്കോട് നാഗര്ക്കട്ടയിലെ മല്ലികാര്‍ജുന ക്ഷേത്രത്തിലും സമീപത്തെ രക്തേശ്വരി ക്ഷേത്രത്തിലുമാണ് ഞായറാഴ്ച രാത്രി കവര്‍ച നടന്നത്. മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്ന് പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ഒന്നര പവന് വീതം തൂക്കം വരുന്ന രണ്ട് സര്‍ണ മാലകള്‍ കവര്‍ന്നു. രക്തേശ്വരി ദേവസ്ഥാനത്തെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് 3,000 രൂപയും അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അരപവനോളം തൂക്കം വരുന്ന സ്വര്‍ണ പുഷ്പവും കവര്‍ന്നു.
ക്ഷേത്രത്തിന്റെ അകത്തുണ്ടായിരുന്ന സ്റ്റീല്‍ ഭണ്ഡാരവും പുറത്തെ ഉരുമ്പ് ഭണ്ഡാരവും കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. ക്ഷേത്ര പൂജാരിയും ക്ഷേത്ര കമ്മിറ്റി ട്രഷററുമായ നാഗേഷ് തിങ്കളാഴ്ച പുലര്‍ചെ 5.30 മണിയോടെ ക്ഷേത്രത്തില്‍ പൂജനടത്താനെത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ടൗണ്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. പോലീസ് നായയെ കൊണ്ടു വന്ന് പരിശോധന നടത്താനും ഉദ്ദേശിക്കുന്നു. രക്തേശ്വരി ക്ഷേത്ര പരിസരത്തു നിന്ന് കവര്ചയ്ക്കുപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും ക്ഷേത്രത്തിന്റെ തകര്‍ത്ത പൂട്ടും പോലീസ് കണ്ടെടുത്തു.
Keywords: Robbery, Temple, Gold, Money chain, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.