city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Diwali | ഗോകുലം ഗോശാല ദീപാവലി സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും; 200 ഓളം പശുക്കൾക്ക് നടുവിൽ സംഗീതാർച്ചന

കാസര്‍കോട്: (KasargodVartha) ആലക്കോട്ടെ ഗോകുലം ഗോശാലയില്‍ മൂന്നാമത് ദീപാവലി സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയുമെന്ന് അധികൃതർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയാകും. ആദ്യ കച്ചേരി കാഞ്ചന സിസ്റ്റര്‍ അവതരിപ്പിക്കും. 10 മുതല്‍ 19 വരെ നീണ്ടു നില്‍ക്കുന്ന സംഗീതോത്സവം രാവിലെ ഒമ്പത് മുതല്‍ രാത്രി 10 മണി വരെ നീണ്ടുനിൽക്കും. 350 ഓളം കലാകാരന്മാര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും.
  
Diwali | ഗോകുലം ഗോശാല ദീപാവലി സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും; 200 ഓളം പശുക്കൾക്ക് നടുവിൽ സംഗീതാർച്ചന



പ്രശസ്ത വയലിന്‍ വിദ്വാന്‍ പത്മഭൂഷണ്‍ സുബ്രഹ്‌മണ്യം, പിന്നണി ഗായിക കവിത കൃഷ്ണമൂര്‍ത്തി, ഗായകന്‍ അനൂപ് ശങ്കര്‍, നര്‍ത്തകി പത്മഭൂഷണ്‍ പത്മ സുബ്രഹ്‌മണ്യം, കര്‍ണാടക സംഗീതത്തിലെ പ്രതിഭകളായ പട്ടാഭിരാമ പണ്ഡിറ്റ്, അഭിഷേക് രഘുറാം, കുന്നകൂടി ബാലമുരളി കൃഷ്ണ, എന്‍ ജെ നന്ദിനി, ഘടം മാന്ത്രികന്‍ സുരേഷ് വൈദ്യനാഥന്‍, വയലിന്‍ പ്രതിഭാസം എമ്പാര്‍ കണ്ണന്‍, മൃദംഗ വിദ്വാന്‍ പത്രി സതീഷ് കുമാര്‍ തുടങ്ങി നിരവധി കലാകാരന്മാരാണ് ഇത്തവണ സംഗീതോത്സവത്തിന് എത്തിച്ചേരുന്നത്.

കേന്ദ്ര ടൂറിസം മന്ത്രി ശ്രീപാദ് നായക്, കര്‍ണാടക തുറമുഖ മന്ത്രി മങ്കാളി വൈദ്യ, തേജസ്വി സൂര്യ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ തുടങ്ങി നിരവധി പേര്‍ സംഗീതോത്സവ വേളയില്‍ ഗോശാലയില്‍ എത്തിച്ചേരും. സംഗീതോത്സവത്തിന്റെ അവസാനദിവസമായ 19ന് ഗോകുലം ഗോശാലയുടെ പരമ്പര പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഡോ. പത്മസുബ്രഹ്ണണ്യത്തിന് പരമ്പര പുരസ്‌കാരവും വെള്ളിക്കോത്ത് വിഷ്ണുഭട്ടിന് പരമ്പര ഗുരുരത്‌ന പുരസ്‌കാരവും ആലംങ്കോട് വി എസ് ഗോകുല്‍, വിഭാ രാജീവ് എന്നിവര്‍ക്ക് പരമ്പര യുവ പ്രതിഭാ പുരസ്‌കാരവും നല്‍കും.

സംഗീതോത്സവ ദിവസങ്ങളില്‍ രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഗോശാലയില്‍ നിന്നും കാഞ്ഞങ്ങാടിലേക്ക് ബസ് സര്‍വീസ് ഉണ്ടാകും. 200 ഓളം ഗോക്കൾക്ക് നടുവിൽ നടക്കുന്ന സംഗീത പരിപാടി വേറിട്ടതാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിഷ്ണു പ്രസാദ് ഹെബ്ബാര്‍, ദിലീപ് വാഴുന്നവര്‍, പ്രമോദ് പെരിയ, വിനോദ് കൃഷ്ണന്‍, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Diwali, Festival, Malayalam News, Gokulam Goshala Diwali music festival begins on Friday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia