കോവിഡ് ടെസ്റ്റിന് ശേഷം ഇറങ്ങി നടക്കുന്നത് ശിക്ഷാർഹം - ഡി എം ഒ
Apr 23, 2021, 21:48 IST
കാസർകോട്: (www.kasargodvartha.com 23.04.2021) കോവിഡ് പരിശോധനക്ക് വിധേയമായവർ പരിശോധന ഫലം ലഭിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പാലിക്കാതെ ഇറങ്ങി നടക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) ഡോ.എ വി രാംദാസ് അറിയിച്ചു. ഇത്തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പകർച വ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമ്പർക്കം മൂലമോ ഡോക്ടറുടെ നിർദേശാനുസരണമോ ടെസ്റ്റ് ചെയ്തവർ ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈൻ പാലിക്കേണ്ടതാണ്. കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും ചികിത്സ തേടുകയും ചെയ്തതിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവ് ആയാലും വീണ്ടും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാൻ പാടുള്ളൂ.
Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Health, Health-Department, Going Out after the COVID test is punishable - DMO.