city-gold-ad-for-blogger

Stray Dogs | തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി കൂട് തകര്‍ത്തു; 2 ആടുകളെ കടിച്ച് കൊന്നു

കുമ്പള: (www.kasargodvartha.com) തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി കൂട് തകര്‍ത്ത് രണ്ട് ആടുകളെ കടിച്ച് കൊന്നു. കുമ്പള ബദ്രിയ നഗര്‍ നീരോളിയിലെ ഹമീദിന്റെ ആടുകളെയാണ് ഞായറാഴ്ച രാത്രി തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ബദ്രിയ നഗറിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
   
Stray Dogs | തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി കൂട് തകര്‍ത്തു; 2 ആടുകളെ കടിച്ച് കൊന്നു

രാത്രിയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം നായ ശല്യം രൂക്ഷമാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ഹമീദിന്റെ വീട്ടിലെത്തിയ തെരുവുനായ്ക്കൂട്ടം ഒരു കോഴിയെ പിടികൂടി കൊന്നിരുന്നു. വീട്ടുകാര്‍ കമ്പും വടിയും കൊണ്ട് നായ്ക്കളെ ഓടിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് രാത്രി ആട്ടിന്‍ കൂട് തകര്‍ത്ത് ആടുകളെ കടിച്ച് കൊന്നത്. പട്ടിശല്യം പരിഹരിക്കാന്‍
പഞ്ചായത് അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

Keywords: Malayalam News, Kumbla News, Stray Dogs, Kerala News, Kasaragod News, Goats killed after stray dogs' attack.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia