Stray Dog | തെരുവുനായ്ക്കളുടെ പരാക്രമം വീണ്ടും; ആടിനെ കടിച്ചുകൊന്നു; ആശങ്ക ഒഴിയാതെ ജനങ്ങൾ
Sep 9, 2023, 13:33 IST
മൊഗ്രാൽ: (www.kasargodvartha.com) ഒരിടവേളയ്ക്ക് ശേഷം തെരുവുനായ്ക്കളുടെ പരാക്രമം വീണ്ടും. മൊഗ്രാൽ കോട്ടയിൽ തെരുവ് നായ്ക്കൂട്ടം ആടിനെ കടിച്ചുകൊന്നു. മറ്റൊരാടിനെ ആക്രമിക്കുന്നത് പ്രദേശവാസികൾ കണ്ട് ഒച്ച വെച്ചതോടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൂന്ന് മാസത്തിനിടെ 30 ഓളം വളർത്തുമൃഗങ്ങളെയാണ് കൂട് തകർത്തും, കൂട്ടിൽ കയറിയും, പറമ്പിൽ നിന്നുമായി തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന ജില്ലാ കലക്ടർ, പഞ്ചായത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർക്ക് പരാതി അയച്ചിരുന്നു. നടപടിയില്ലാത്തത് മനുഷ്യജീവനും, വളർത്തുമൃഗങ്ങൾക്കും ഭീഷണിയാവുകയാണ്. കോട്ട ഭാഗത്ത് നായ്ക്കൂട്ടം പിഞ്ചുകുട്ടികൾ അടക്കമുള്ളവർക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടുമുറ്റത്തും മറ്റും കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ നായ്ക്കൂട്ടം എത്തുന്നത് വീട്ടമ്മമാരെ ആശങ്കയിലാക്കുന്നുണ്ട്.
അതിനിടെ കുമ്പള ടൗണും, സ്കൂൾ റോഡും നായ്ക്കൂട്ടങ്ങളുടെ വിരഹ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. നൂറുകണക്കിന് കുട്ടികളാണ് ഇതുവഴി സ്കൂളിലേക്ക് പോകുന്നത്. എപ്പോഴാണ് നായ്ക്കൂട്ടം കുട്ടികളുടെ നേർക്ക് ചാടി വീഴുക എന്ന ഭീതിയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. കോടതി കയറിയും മറ്റും എങ്ങും എത്താതെയുള്ള തെരുവുനായ നിയന്ത്രണം മനുഷ്യ ജീവനും, വളർത്തുമൃഗങ്ങൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പരാതി കിട്ടിയാൽ അടിയന്തര നടപടിയെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും നടപടി സ്വീകരിച്ച് കാണാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Keywords: News, Mogral, Kasaragod, Kerala, Stray Dog, Kumbala, Complaint, Goat killed after stray dogs attack.
< !- START disable copy paste -->