city-gold-ad-for-blogger

Liquor seized | ടെംപോ വാനില്‍ കടത്തുകയായിരുന്ന 2484 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com) ടെംപോ വാനില്‍ കടത്തുകയായിരുന്ന 2484 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ രാധാകൃഷ്ണ എസ് കമ്മത്ത് എന്നയാളാണ് പിടിയിലായത്. ഹൊസങ്കടി ചെക്പോസ്റ്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു മദ്യവേട്ട.
        
Liquor seized | ടെംപോ വാനില്‍ കടത്തുകയായിരുന്ന 2484 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വാഹനത്തിന്റെ പിറകിലത്തെ കാബിനെ രണ്ട് അറകളാക്കി തിരിച്ച്, മുകളില്‍ ചിരട്ട നിറച്ച് കൊണ്ടുവരുന്നു എന്ന വ്യാജേനയാണ് താഴത്തെ അറയില്‍ ഒളിപ്പിച്ച് മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിടിയിലായയാള്‍ കേരളത്തിലേക്ക് സ്ഥിരമായി മദ്യം കടത്തുന്നയാളാണെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ പറയുന്നത്.

Keywords:  Liquor, Manjeshwar, Hosangady, Malayalam News, Kerala News, Kasaragod News, Crime, Goa made liquor seized.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia