കടപ്പുറത്തു കണ്ട പെണ്‍കുട്ടി പോലീസ് കസ്റ്റഡിയില്‍
Jan 16, 2013, 13:03 IST
15 വയസ് തോന്നിക്കുന്ന പെണ്‍കുട്ടി പര്‍ദയാണ് ധരിച്ചിട്ടുള്ളത്. താന്‍ തിരുവനന്തപുരം സ്വദേശിനിയാണെന്നും അവിടെ പ്ലസ്ടുവിന് പഠിക്കുകയാണെന്നും റുമൈസ എന്ന സഹപാഠിയെ തേടിയാണ് കാസര്‍കോട്ടു വന്നതെന്നും പെണ്‍കുട്ടി പറയുന്നു. ചൊവ്വാഴ്ച രാത്രി ട്രെയിനില്‍ കയറിയ താന്‍ ബുധനാഴ്ച രാവിലെയാണ് കാസര്‍കോട്ടെത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ ഈ വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസിന് കഴിയുന്നില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരുമായി പിണങ്ങിയാണ് പെണ്‍കുട്ടി വീടു വിട്ടതെന്ന് സംശയിക്കുന്നതായി ടൗണ്‍ എസ്.ഐ ദിനേശ് പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുള്ളതായും എസ്.ഐ പറഞ്ഞു.
Keywords: Girl, Police, Custody, Thiruvananthapuram, House, Parents, Kasaragod, Kerala, Kerala Vartha, Kerala News.