പി അപ്പുക്കുട്ടന്‍ മാഷിനും മറിയം റിദയ്ക്കും ജി എച് എസ് എസ് ഒ എസ് എയുടെ അനുമോദനം
കാസര്‍കോട്: (www.kasargodvatha.com 20.02.2021) കേരള സാഹിത്യ അകാഡമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ച മുന്‍ അധ്യാപകന്‍ പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ദി ലൈറ്റ് ഓഫ് സ്പാര്‍ക്‌സ് എന്ന പുസ്തകം രചിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി മറിയം റിദ എന്നിവരെ കാസര്‍കോട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഒ എസ് എ കമിറ്റി അനുമോദിച്ചു.
ഹോടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ ഒ എസ് എ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉപഹാരം സമര്‍പ്പിച്ചു. നഗരസഭാ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പ്രിന്‍സിപല്‍ ഗീതാ തോപ്പില്‍, എന്‍ എ അബൂബകര്‍, എ എസ് മുഹമ്മദ് കുഞ്ഞി, ഹാരിസ് സിറ്റി ചപല്‍, കുന്നില്‍ അബ്ദുല്ല, നൗശാദ് സിറ്റിഗോള്‍ഡ് പ്രസംഗിച്ചു. സെക്രടറി ശാഫി എ നെല്ലിക്കുന്ന് സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.