city-gold-ad-for-blogger

Obituary | ഇന്‍ഡ്യന്‍ സര്‍കസ് ഇതിഹാസം ജെമിനി ശങ്കരന്‍ വിടപറഞ്ഞു

കണ്ണൂര്‍: (www.kasargodvartha.com) ഇന്‍ഡ്യന്‍ സര്‍കസ് ഇതിഹാസമായ ജെമിനി ശങ്കരന്‍(99) വിട പറഞ്ഞു. കണ്ണൂരിലെ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. തിങ്കള്‍ പകല്‍ 11 മുതല്‍ വാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.

1924 ജൂണ്‍ 13ന് തലശേരിക്കടുത്ത് കൊളശേരിയില്‍ കവിണിശേരി രാമന്‍ നായരുടെയും മൂര്‍ക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ മൂന്നുവര്‍ഷം സര്‍കസ് പഠിച്ചു. ഇതിനിടെ പലചരക്ക് കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.

1946ല്‍ സര്‍കസ് സ്വപ്നങ്ങളമായി തലശേരിയില്‍ തിരിച്ചെത്തി. എം കെ രാമനില്‍നിന്ന് തുടര്‍പരിശീലനം നേടി. രണ്ടുവര്‍ഷത്തിനുശേഷം കൊല്‍കതയിലെത്തി ബോസ് ലയണ്‍ സര്‍കസില്‍ ട്രപീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷനല്‍ സര്‍കസില്‍. ഹൊറിസോണ്ടല്‍ ബാര്‍, ഫ്‌ലൈയിങ് ട്രപീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു ശങ്കരന്‍. റെയ്മന്‍ സര്‍കസിലും അദ്ദേഹം ഏറെനാള്‍ ജോലിചെയ്തു. 

1951ല്‍ വിജയ സര്‍കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. 1951 ആഗസ്ത് 15ന് ഗുജറാതിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1977 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സര്‍കസ് കംപനിയായ ജംബോ സര്‍കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും പടുത്തുയര്‍ത്തി.

Obituary | ഇന്‍ഡ്യന്‍ സര്‍കസ് ഇതിഹാസം ജെമിനി ശങ്കരന്‍ വിടപറഞ്ഞു


സര്‍കസിന് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സര്‍കാര്‍ അദ്ദേഹത്തിന് ലൈഫ്‌ടൈം അചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കള്‍: അജയ് ശങ്കര്‍, അശോക് ശങ്കര്‍ (ഇരുവരും ജെമിനി ഗ്രാന്‍ഡ്, ജംബോ സര്‍കസുകളുടെ മാനേജിങ് പാര്‍ട്‌നര്‍മാര്‍), രേണു ശങ്കര്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: പൂര്‍ണിമ അജയ്, സുനിത അശോക്, പ്രദീപ്.

Keywords: News, Kerala, Top-Headlines, Kannur-News, Kannur, Circus, Death, Obituary, Funeral, Gemini Sankaran passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia