city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Garbage | ഉപ്പള ബസ് സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം; മൂക്കുപൊത്തി യാത്രക്കാര്‍; മഴ ശക്തമായതോടെ പകര്‍ചവ്യാധി ഭീഷണിയും; മന്ത്രി ജോയിന്റ് ഡയറക്ടറോട് റിപോര്‍ട് തേടി

ഉപ്പള: (www.kasargodvartha.com) ഉപ്പള ബസ് സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍. ദിനേന ആയിരക്കണക്കിന് പേരെത്തുന്ന ബസ് സ്റ്റാന്‍ഡിലാണ് ഈ ദുരവസ്ഥ. ദുര്‍ഗന്ധം മൂലം ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് യാത്രക്കാര്‍. മഴ കൂടി ശക്തമായതോടെ മാലിന്യങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സംഭവത്തില്‍ മന്ത്രി എം ബി രാജേഷ് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് റിപോര്‍ട് തേടിയിട്ടുണ്ട്.
   
Garbage | ഉപ്പള ബസ് സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം; മൂക്കുപൊത്തി യാത്രക്കാര്‍; മഴ ശക്തമായതോടെ പകര്‍ചവ്യാധി ഭീഷണിയും; മന്ത്രി ജോയിന്റ് ഡയറക്ടറോട് റിപോര്‍ട് തേടി

പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയും അല്ലാതെയും മാലിന്യങ്ങള്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രധാന ഭാഗത്ത് തന്നെ കൊണ്ടിട്ടുണ്ട്. .ഈ മാലിന്യത്തില്‍നിന്ന് ഈച്ചയും കൊതുകും പെരുകി പകര്‍ചവ്യാധികള്‍ പകരാനുള്ള സാധ്യതയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. മംഗല്‍പാടി പഞ്ചായതിലെ വിവിധ ഭാഗങ്ങളിലും മാലിന്യ പ്രശ്നം രൂക്ഷമാണ്. അധികൃതരുടെ മൂക്കിന് താഴെ ഈ മാലിന്യക്കൂമ്പാരം ഉയര്‍ന്നിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെയെന്നാണ് പ്രദേശവാസികളുട ചോദ്യം.
           
Garbage | ഉപ്പള ബസ് സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം; മൂക്കുപൊത്തി യാത്രക്കാര്‍; മഴ ശക്തമായതോടെ പകര്‍ചവ്യാധി ഭീഷണിയും; മന്ത്രി ജോയിന്റ് ഡയറക്ടറോട് റിപോര്‍ട് തേടി

പഞ്ചായത് നടപടികളെടുക്കാത്തതാണ് മാലിന്യം കുന്ന് കുടാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന മാലിന്യക്കൂമ്പാരം നീക്കാന്‍ നടപടി വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. മാലിന്യം കൊണ്ടു തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ പറയുന്നു.

Keywords: Garbage, Uppala, Mangalpady, Malayalam News, Kasaragod News, Uppala News, Kerala News, Uppala Bus Stand, Garbage dump at Uppala bus stand.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia