city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | പുതുവത്സരാഘോഷം ലഹരിയില്‍ മുക്കാന്‍ രഹസ്യകേന്ദ്രങ്ങള്‍ സജ്ജമായെന്ന് സൂചന; മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നത് തടയാന്‍ പൊലീസ് നടത്തുന്ന പരിശോധനയ്ക്കിടയില്‍ കാസര്‍കോട് സ്വദേശികള്‍ അടക്കം 3 പേര്‍ കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: (KasaragodVartha) പുതുവത്സരാഘോഷം ലഹരിയില്‍ മുക്കാന്‍ രഹസ്യകേന്ദ്രങ്ങള്‍ സജ്ജമായെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നത് തടയാന്‍ പൊലീസ് നടത്തുന്ന പരിശോധനയ്ക്കിടയില്‍ കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേര്‍ കോഴിക്കോട്ട് അറസ്റ്റിലായി.

Arrested | പുതുവത്സരാഘോഷം ലഹരിയില്‍ മുക്കാന്‍ രഹസ്യകേന്ദ്രങ്ങള്‍ സജ്ജമായെന്ന് സൂചന; മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നത് തടയാന്‍ പൊലീസ് നടത്തുന്ന പരിശോധനയ്ക്കിടയില്‍ കാസര്‍കോട് സ്വദേശികള്‍ അടക്കം 3 പേര്‍ കോഴിക്കോട്ട് പിടിയില്‍

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഫൈസല്‍(36), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ സിദ്ദീഖ് (39), കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിര്‍ശാദ് അലി (35) എന്നിവരാണ് പിടിയിലായത്. ആന്റി നാര്‍കോടിക് അസിസ്റ്റന്റ് കമീഷണര്‍ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള നാര്‍കോടിക് ഷാഡോ ടീമും നടക്കാവ് പൊലീസും പന്തീരാങ്കാവ് പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.

പൊലീസ് പറയുന്നത്: നഗരത്തിലെ വന്‍കിട ഹോടെലുകള്‍, റിസോടുകള്‍, ഫ്ളാറ്റുകള്‍, മറ്റ് രഹസ്യകേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിച്ചുവരികയാണ്. കോഴിക്കോട് ഡെപ്യൂടി പൊലീസ് കമീഷണര്‍ അര്‍ജുന്‍ പൈവാളിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

മിര്‍ശാദ് അലിയെ ആദ്യം നാല് കിലോ കഞ്ചാവുമായി പിടികൂടിയതോടെയാണ് കാസര്‍കോട് സ്വദേശികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബെംഗ്‌ളൂറില്‍ നിന്ന് കാറില്‍ കോഴിക്കോട്ടെത്തിച്ച 51.9 കിലോ കഞ്ചാവുമായാണ് കാസര്‍കോട് സ്വദേശികളെ പിടികൂടിയത്.

കഞ്ചാവ് സൂക്ഷിക്കാനായി കാറില്‍ പ്രത്യേക രഹസ്യ അറ തയ്യാറാക്കിയിരുന്നു. രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വൈഎംസിഎ ക്രോസ് റോഡിലെ പേ പാര്‍കിങ് കേന്ദ്രത്തില്‍ നിന്നാണ് രഹസ്യ അറകളുള്ള കാറ് പിടികൂടിയത്. പുതുവത്സര ആഘോഷത്തിന്റെ ലഹരി പകരാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

Arrested | പുതുവത്സരാഘോഷം ലഹരിയില്‍ മുക്കാന്‍ രഹസ്യകേന്ദ്രങ്ങള്‍ സജ്ജമായെന്ന് സൂചന; മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നത് തടയാന്‍ പൊലീസ് നടത്തുന്ന പരിശോധനയ്ക്കിടയില്‍ കാസര്‍കോട് സ്വദേശികള്‍ അടക്കം 3 പേര്‍ കോഴിക്കോട്ട് പിടിയില്‍

ലഹരി കടത്ത് തടയാന്‍ ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുതുവത്സരാഘോഷത്തിന് ലഹരിപാര്‍ടി നടത്തുന്നത് തടയാന്‍ ജാഗ്രത പാലിക്കണമെന്ന്് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Malayalam, Kerala, Kozhicode, Kasaragod, Arrested, Narcotics, Raid, New Year, Ganja seized from Kozhikode; Three Arrested 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia