Freedom struggle | മുളിയാർ പുതിയ വീട്ടിൽ സ്വാതന്ത്ര്യ സ്മരണകൾ അയവിറക്കി ഗാന്ധി രാമൻ നായരുടെ മകൾ നാരായണിയമ്മ
Aug 8, 2022, 15:58 IST
കാസർകോട്: (www.kasargodvartha.com) ഇൻഡ്യ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം പിന്നിടുമ്പോൾ സ്വാതന്ത്ര്യത്തിനായി ധീരോദാത്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഗാന്ധി രാമൻ നായരുടെ മകൾ കരിച്ചേരി നാരായണി അമ്മ ഓർമകൾ അയവിറക്കുന്നു. 1929 ഡിസംബർ 19ന് അർധരാത്രി രാവി നദി തീരത്തെ തണുപ്പിനെ വകവെക്കാതെ ലാഹോറിൽ കോൺഗ്രസ് സമ്മേളനത്തിൽ എത്തിച്ചേർന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ജനലക്ഷങ്ങളെ സാക്ഷിനിർത്തി ത്രിവർണ പതാക ഉയർത്തി പുർണ സ്വരാജാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോൾ അതിന് സാക്ഷിയായി മുളിയാർ പുതിയ വീട്ടിൽ നിന്ന് കാൽനടയായി ചെന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഗാന്ധി രാമൻ നായർ.
ലാഹോർ കോൺഗ്രസിൽ പങ്കെടുത്ത ശേഷം ഗാന്ധിജിയുടെ നിർദേശാനുസരണം 1930 മാർച് 12 മുതൽ ഏപ്രിൽ ആറ് വരെ 24 ദിവസം ഉപ്പുസത്യാഗ്രഹത്തിൽ പയ്യന്നൂരിൽ കെ കേളപ്പൻ്റെ സഹപ്രവർത്തകനായി പ്രവർത്തിച്ചു. ഉപ്പുസത്യാഗ്രഹ മാതൃകയിൽ കാടകം വന സത്യഗ്രഹമെന്ന പേരിൽ മറ്റൊരു പോർമുഖം തുറന്ന് സമരം തീവ്രമാക്കുന്നതിൽ നിർണായക നേതൃത്വം നൽകിയത് കാടകത്തെ നാരന്തട്ട തറവാട്ടംഗമായ ഗാന്ധി രാമൻ നായരായിരുന്നു .
പിന്നീട് ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. സ്വാതന്ത്ര്യലബ്ധിയിൽ ആഹ്ലാദിച്ച് 1947 ഓഗസ്റ്റ് 15 ന് സ്വന്തം വീട്ടിനകത്തേക്ക് നാട്ടിലെ ദലിതരെ വിളിച്ചു വരുത്തി പന്തിഭോജനം നടത്തിയ കാര്യം തൊണ്ണൂറ്റിയാറാം വയസിലും മകൾ നാരായണിയമ്മ ഓർത്തെടുക്കുന്നു. തൊട്ടുകൂടായ്മ നടപ്പിലുണ്ടായിരുന്ന അക്കാദലത്ത് പന്തിഭോജനത്തിൻ്റെ പേരിൽ 12 വർഷത്തോളം ഗാന്ധി രാമൻ നായരെയും കുടുംബങ്ങളെയും സമുദായക്കാർ ബഹിഷ്ക്കരിച്ചുവെന്ന് നാരായണി അമ്മ പറയുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാഷട്ര പുരോഗതിക്കായി സർകാർ നടപ്പാക്കിയിരുന്ന പല പദ്ധതികളും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചാണ് ശിഷ്ടകാലം ജീവിച്ചത്. ജാതി മത ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യനന്മക്ക് വേണ്ടി പ്രവർത്തിക്കാൻ വേണ്ടി ഗാന്ധി രാമൻ നായർ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തിക്കാൻ നാരായണി അമ്മ മകൻ മോഹൻകുമാർ നാരന്തട്ടയോട് നിർദേശിച്ചിട്ടുണ്ട്.
1968 ഏപ്രിൽ 30നാണ് സ്വരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ ത്യാഗനിർഭരമായ പോരാട്ടങ്ങൾ നടത്തിയ ഗാന്ധി രാമൻ നായർ വിടവാങ്ങിയത്. ഒരു ജീവിതകാലം മുഴുവനും സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വീട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ച ഗാന്ധി രാമൻ നായരുടെ ഓർമകൾ സ്മരിക്കുകയാണ് ക്വിറ്റ് ഇൻഡ്യ ദിനത്തിലും സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിലും പിതാവിന് പിന്തുണയുമായി നിന്ന മകൾ നാരായണി അമ്മ.
< !- START disable copy paste -->

Keywords: Gandhi Raman Nair's daughter Narayaniamma shares her memories of freedom struggle, Kerala, Kasaragod, News, Top-Headlines, Independence-Freedom-Struggle, Congress, Mahatma-Gandhi, Payyanur.