ഗാന്ധി ജയന്തി നാടെങ്ങും ആഘോഷിച്ചു
Oct 2, 2020, 16:05 IST
കാസർകോട്: (www.kasargodvartha.com 02.10.2020) ഗാന്ധിജയന്തി നാടെങ്ങും ആലോഷിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ വിദ്യാനഗർ കലക്ടറേറ്റിന് മുന്നിലെ ഗാന്ധി പ്രതിമയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി പുഷ്പാർച്ചന നടത്തി.
ഗാന്ധി പ്രതിമ നിർമാണ സമിതി ചെയർമാൻ മുൻ എം എൽ എ കെ.പി.കുഞ്ഞിക്കണ്ണൻ, എ ഡി എം എൻ ദേവീദാസ് ,കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ഗാന്ധി പ്രതിമ നിർമാണ സമിതി ചെയർമാൻ മുൻ എം എൽ എ കെ.പി.കുഞ്ഞിക്കണ്ണൻ, എ ഡി എം എൻ ദേവീദാസ് ,കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ഗാന്ധി ജയന്തി ആഘോഷിച്ചു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മങ്കയത്തെ ഗാന്ധി ഭവൻ ഗാന്ധി ജയന്തി ആഘോഷിച്ചു.
രാവിലെ ഗാന്ധിജിയുടെ ഛായ ചിത്രത്തിനു മുന്നിൽ നടന്ന പുഷ്പ്പാർച്ചന രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ
ഗാന്ധിജിയുടെ പേരിൽ വെള്ളരിക്കുണ്ട് മങ്കയത്തു പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം തികഞ്ഞ ഗാന്ധിയനായ തനിക്ക് ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം ടോമി വട്ടക്കാട്, വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട്, ജിമ്മി എടപ്പാടി, പി ടി നന്ദകുമാർ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവും മാനേജർ ജെ പി ഗംഗ നന്ദിയും പറഞ്ഞു.
ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയത്തെ ഗാന്ധി ഭവൻ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം ഷാൾ അണിയിച്ചു ആദരിച്ചു.
ഗാന്ധി ഭവൻ പരിസരത്തു നടന്ന സേവന പ്രവർത്തങ്ങൾ പഞ്ചായത്ത് അംഗം ടോമി വട്ടക്കാട് ഉൽഘാടനം ചെയ്തു.
Keywords: Kasaragod, news, Kerala, Gandhi Jayanthi, Celebration, Rajmohan Unnithan, MLA, Gandhi Jayanti was celebrated all over the country