city-gold-ad-for-blogger

Action committee | ഗഫൂര്‍ ഹാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കര്‍മ സമിതിക്ക് രൂപം നല്‍കി നാട്ടുകാര്‍

പൂച്ചക്കാട്: (www.kasargodvartha.com) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എംസി ഗഫൂര്‍ ഹാജിയുടെ (55) മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കര്‍മ സമിതി രൂപവത്കരിച്ചു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് നടന്ന സര്‍വകക്ഷി യോഗം അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
          
Action committee | ഗഫൂര്‍ ഹാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കര്‍മ സമിതിക്ക് രൂപം നല്‍കി നാട്ടുകാര്‍

കഴിഞ്ഞ ഏപ്രില്‍ 13 ന് വൈകീട്ട് 5.30നും 14ന് പുലര്‍ചെ അഞ്ചു മണിക്കുമിടയിലാണ് ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മരണവുമായി നാട്ടില്‍ അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ കര്‍മ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

യോഗത്തില്‍ ജമാഅത് പ്രസിഡന്റ് സര്‍കാരി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍, എം കുമാരന്‍, കെഎസ് മുഹാജിര്‍, ഹകീം കുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്,
സിദ്ദീഖ് പള്ളിപ്പുഴ, എംഎ ലത്വീഫ്, പികെ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ, ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍, ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരന്‍, ഹസീന (രക്ഷാധികാരികള്‍), ഹസൈനാര്‍ ആമുഹാജി (ചെയര്‍മാന്‍), സുകുമാരന്‍ പൂച്ചക്കാട് (ജെനറല്‍ കണ്‍വീനര്‍), പികെ ബശീര്‍ (ട്രഷറര്‍). വിവിധ സബ് കമിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി വൈകാതെ തന്നെ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Poochakkad News, Action Committee, Hydros Masjid, Gafoor Haji's death, Kerala News, Malayalam News, Kasaragod News,  Adv. C.H.Kunhambu, Gafoor Haji's death: Action committee formed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia