KSRTC | കർണാടകയിലെ പോലെ കെഎസ്ആർടിസിക്ക് സ്വതന്ത്രസോൺ വരുന്നു; 3 മേഖലകളായി തിരിക്കും; കാസർകോട് നോർത് സോണിന് കീഴിൽ; തലപ്പത്ത് കെ എ എസ് ഉദ്യോഗസ്ഥർ; പുതിയ പ്രതീക്ഷ
Nov 6, 2023, 11:24 IST
കാസർകോട്: (KasargodVartha) കർണാടകയിലെ പോലെ കേരള ആർടിസിക്കും സ്വതന്ത്രസോൺ വരുന്നു. സൗത്, സെൻട്രൽ, നോർത് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കാനാണ് നീക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത് സോണിൽ ഉണ്ടാവുക. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകൾ എന്നിവ സെൻട്രൽ സോണിന് കീഴിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ നോർത് സോണിന് കീഴിലുമായിരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും മേഖലകളുടെ ആസ്ഥാനം.
ഓരോ സോണുകളുടെയും തലപ്പത്ത് ജെനറൽ മാനജർമാരായി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ നിയമിക്കും. കൂടാതെ ചീഫ് ഓഫീസിൽ ജെനറൽ മാനജരുടെ ചുമതലയിൽ നാലാമതൊരു കെഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. സർവീസ് ഓപറേഷനിലും അറ്റകുറ്റപ്പണി നടത്തുന്നതിലും സ്പെയർ സ്പാർട്സ് വാങ്ങുന്നതിലും സോണൽ ജെനറൽ മാനജർമാർക്ക് അധികാരമുണ്ടാകും.
കർണാടകയിൽ കെഎസ്ആർടിസിയെ മൂന്ന് കോർപറേഷനുകളായി തിരിച്ചിട്ടുണ്ട്. കോർപറേഷൻ 3-ടയർ സംവിധാനത്തിൽ പ്രവർത്തിക്കുന്നു, അതായത്, കോർപറേറ്റ് ഓഫീസ്, ഡിവിഷൻ ഓഫീസ്, ഡിപോകൾ എന്നിങ്ങനെയാണ് പ്രവർത്തനം. ആകെ 16 ഡിവിഷനുകളും 82 ഡിപോകളുമാണുള്ളത്. കെഎസ്ആർടിസിയുടെ കോർപറേറ്റ് ഓഫീസ് ബെംഗ്ളൂറിലാണ്. ഉന്നത ഉദ്യോഗസ്ഥരാണ് ഓരോ മേഖലയുടെയും തലപ്പത്തുള്ളത്. സ്വതന്ത്രമായ അധികാരമുള്ളതിനാൽ പ്രവർത്തനവും മികച്ചതാണ്.
ഇതേ മാതൃകയിൽ, കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ കീഴിൽ സോണുകളായി സ്വതന്ത്രമായി പ്രവർത്തിക്കുന്നതോടെ കെഎസ്ആർടിസി സർവീസുകൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ആശയങ്ങളും മുതൽക്കൂട്ടാകും. പ്രതിദിന വരുമാനത്തിലും കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. ഇതോടെ ശമ്പള പ്രതിസന്ധിക്കും പരിഹാരം കാണാനാകുമെന്നും കരുതുന്നു. വരുമാനം വർധിക്കുന്നതിന് അനുസരിച്ച് സ്വന്തം നിലയിൽ ശമ്പളം കൊടുക്കാമെന്നാണ് പ്രതീക്ഷ. പുതിയ കാലത്തിന് അനുസരിച്ച് മാറ്റങ്ങളുണ്ടായാൽ പൊതുജനങ്ങൾക്കും ഏറെ ഗുണകരമാവും.
Keywords: Kerala, Kasaragod, KSRTC, Transport, Income, Salary, Corporate, Division, Freezone coming to KSRTC; Divides into 3 areas. < !- START disable copy paste -->