city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Freeman returns | കടല്‍ കടന്ന് ഫ്രീമാന്‍ 35 വര്‍ഷത്തിന് ശേഷം വീണ്ടുമെത്തി; തെയ്യത്തിന്റെ ഉപാസകനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ചു; അന്ന് വെറും പയ്യന്‍, ഇന്ന് പ്രൊഫസര്‍

പിലിക്കോട്: (www.kasargodvartha.com) കടല്‍ കടന്ന് ഫ്രീമാന്‍ വീണ്ടുമെത്തി. തന്റെ ഗുരുവും തെയ്യത്തിന്റെ ഉപാസകനുമായ കുഞ്ഞിരാമന്‍ വൈദ്യരെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ചു. 1987ല്‍ ഗവേഷക വിദ്യാര്‍ഥിയായി മലയാളക്കരയിലെത്തിയ അമേരികക്കാരന്‍ ജെ റിചാര്‍ഡ്‌സണ്‍ ഫ്രീമാന്‍ തനിക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുനല്‍കിയ ഗുരുവിന്റെ ഓര്‍മകള്‍ പുതുക്കുവാനാണ് 35 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തിയത്. ഇത് വൈദ്യരുടെ കുടുംബത്തിന് നവ്യാനുഭവമായി.
                    
Freeman returns | കടല്‍ കടന്ന് ഫ്രീമാന്‍ 35 വര്‍ഷത്തിന് ശേഷം വീണ്ടുമെത്തി; തെയ്യത്തിന്റെ ഉപാസകനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ചു; അന്ന് വെറും പയ്യന്‍, ഇന്ന് പ്രൊഫസര്‍

പ്രശസ്ത പാരമ്പര്യ ആയുര്‍വേദ ചികിത്സകനും തെയ്യകലയുടെ മുഖത്തെഴുത്ത്, തോറ്റംപാട്ട്, വാദ്യം, ആടയാഭരണ നിര്‍മാണം, ഐതിഹ്യങ്ങളിലെ പാണ്ഡിത്യം തുടങ്ങിയ മേഖലകളില്‍ പ്രഗത്ഭനുമായ പിലിക്കോട് വയലിലെ വി കുഞ്ഞിരാമന്‍ വൈദ്യരുടെ ദേഹവിയോഗ വാര്‍ത്ത അടുത്തിടെ മാത്രമാണ് ഫ്രീമാന്‍ അറിഞ്ഞത്. പിലിക്കോട് വയലിലെ പൂരക്കളി പണിക്കരും അധ്യാപകനുമായ എന്‍ വി പ്രകാശനില്‍ നിന്നുമാണ്, 2020 സെപ്റ്റംബര്‍ 18 ന് വൈദ്യര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയറിഞ്ഞത്.

മൂന്നര പതിറ്റാണ്ടു മുമ്പ് തെയ്യത്തെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ കാലിക്കടവില്‍ ബസിറങ്ങി പിലിക്കോട് വയലിലേക്ക് കാല്‍നടയായി മുണ്ടുടുത്ത് വരുന്ന സുന്ദരന്‍ സായിപ് ആയിരുന്നു ജെ ആര്‍ ഫ്രീമാന്‍. ഇന്ന് അമേരികയിലെ നോര്‍ത് കരോലിനയിലെ ഡ്യൂക് യൂനിവേഴ്‌സിറ്റി (Duke University) യില്‍ നരവംശശാസ്ത്ര (Anthropology) പ്രൊഫസറാണ്.

പൂരക്കളിയെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ഫ്രീമാന്‍ മലബാറിലെത്തിയത്. അപ്പോഴാണ് തനിക്കേറെ ആദരണീയനായ വി കുഞ്ഞിരാമന്‍ വൈദ്യര്‍ ഇന്നില്ല എന്നറിഞ്ഞത്.
തിരക്കുകള്‍ക്കിടയിലും വൈദ്യരുടെ ഭവനം സന്ദര്‍ശിക്കുകയും കുടുംബത്തിനോടൊപ്പം ഒന്നര മണിക്കൂര്‍ ചിലവഴിക്കുകയും അനുഗ്രഹീത കലാകാരന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ അനുശോചിക്കുകയും ചെയ്തതിന് ശേഷം മടങ്ങി.

വൈദ്യരുടെ പേര മകനായ അര്‍ജുന്‍ അരവിന്ദ് വരച്ച കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ശനിയാഴ്ച ചെന്നൈ വഴി അമേരികയിലേക്ക് മടങ്ങും. ഞങ്ങളറിയാത്തവരും ഞങ്ങളെയറിയുന്നവരുമായ നിരവധി പേരുടെ മനസില്‍ അച്ഛന്‍ ജീവിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്ന് കലാകാരനായ മകന്‍ കെ വി രാജേഷ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Pilicode, Man, Student, Teacher, Freeman, Freeman returns after 35 years.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia