city-gold-ad-for-blogger
Aster MIMS 10/10/2023

ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും

കാസര്‍കോട്:  (www.kasargodvartha.com 21.07.2020) ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് യന്ത്രവത്കൃത ബോട്ടുകളില്‍ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും തുറമുഖങ്ങളില്‍ അനുബന്ധതൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും ട്രോളിങ് നിരോധന കാലയളവില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സൗജന്യ റേഷന്‍ അനുവദിക്കും. അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ബോട്ടുടമകളാണ് സമര്‍പ്പിക്കേണ്ടത്.
ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും

ബോട്ടിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, മത്സ്യത്തൊഴിലാളി ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം  ജൂലൈ 25 നകം അപേക്ഷ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04672202537


Keywords: Kasaragod, News, Kerala, fishermen, Boat, work, Free rations will be provided to fishermen

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia