city-gold-ad-for-blogger

എല്‍ ഐ സി കാസര്‍കോട് ബ്രാഞ്ചില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാസര്‍കോട്: (www.kasargodvartha.com 15.07.2017) എല്‍ ഐ സി സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ കോ-ഓപ്പറേറ്റവ് ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ചെങ്കള (ഇ കെ നായനാര്‍ ഹോസ്പിറ്റല്‍ ചെങ്കള)യുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജൂലൈ 15ന് രാവിലെ 9.30 മുതല്‍ രണ്ട് മണി വരെ കാസര്‍കോട് എല്‍ഐസി ഓഫീസിലാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്.

ഡോ. വൃന്ദ മാധവന്‍ കെ, ഡോ. മായ കെ പി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ പ്രസിഡന്റ് പി വി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു. എല്‍ഐസി സീനിയര്‍ ബ്രാഞ്ച് മാനേജര്‍ എച്ച് സുകേശ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി കെ രാഘവന്‍ സ്വാഗതവും പി ബാലകൃഷ്ണന്‍, കെ അരവിന്ദന്‍ സംസാരിച്ചു.

എല്‍ ഐ സി കാസര്‍കോട് ബ്രാഞ്ചില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

Keywords:  Kerala, kasaragod, news, Medical-camp, Lic, Health, Service, Medicine, Cure Disease, Free medical camp conducted by LIC Kasargod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia