ഉദുമ പടിഞ്ഞാറില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് 26ന്
Apr 24, 2015, 12:17 IST
ഉദുമ: (www.kasargodvartha.com 24/04/2015) റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 26ന് സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ക്യാമ്പ്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ അഹ് മദ് ഷാഫി ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ സൈനബ അബൂബക്കര്‍ സംസാരിക്കും. ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ ക്യാമ്പ് വിശദീകരണം നടത്തും.
കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണട നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633041702 (അബ്ദുല്ല), 9895690016 (മുനീര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നത്.

Keywords : Kasaragod, Kerala, Udma, Health, Camp, Eye-testing-camp, Club, Reemer Arts And Sports Club Udma Padinhar.