Found Dead | കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 6, 2022, 21:08 IST
നീലേശ്വരം: (www.kasargodvartha.com) കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എരിക്കുളം കൊരങ്ങനാടിയില്‍ നിന്നും കാണാതായ കോരന്-രജനി ദമ്പതികളുടെ മകന് രഞ്ജിത്തിനെ(30)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചമുതല്‍ രഞ്ജിത്തിനെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് നീലേശ്വരം പൊലീസില്‍ പരാതി നല്കി. പൊലീസ് രഞ്ജിത്തിന്റെ ഫോണ്‍ സൈബര്‍ സെല്‍ മുഖേന പരിശോധിച്ചപ്പോള്‍ കൊരങ്ങനാടിയിലെ വീടിന് പരിസരത്തുതന്നെ ഉള്ളതായി ടവര്‍ ലൊകേഷനില്‍ വ്യക്തമായി.
തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി. സഹോദരങ്ങള്‍: രഞ്ജിത, രഞ്ജിനി.

Keywords: Kasaragod, Kerala, News, Top-Headlines, Nileshwaram, Youth, Complaint, Police, Investigation, Youth found dead.
< !- START disable copy paste --> 