Marriage | സിപിഎം പഞ്ചായത് പ്രസിഡന്റും വനിതാ നേതാവുമായിരുന്ന വിധുബാലയെ പൊലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രന് മിന്നുചാര്‍ത്തി; മക്കളുടെ ആശീര്‍വാദത്തില്‍ വേറിട്ടൊരു വിവാഹം
Sep 13, 2023, 20:46 IST
മടിക്കൈ: (www.kasargodvartha.com) മക്കളുടെ ആശീര്‍വാദത്തോടെ സിപിഎം മുന്‍ വനിതാ നേതാവ് വിധുബാലയും പൊലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രനും ഇനി ജീവിതയാത്രയില്‍ ഒരുമിച്ച്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ ട്രഷററും കാസര്‍കോട് വിജിലന്‍സ് എഎസ്ഐയുമായ ബങ്കളത്തെ വി ടി സുഭാഷ് ചന്ദ്രനും മുന്‍ കിനാനൂര്‍- കരിന്തളം പഞ്ചായത് പ്രസിഡന്റ് എ വിധുബാലയുമാണ് വിവാഹിതരായത്.
ആദ്യവിവാഹത്തില്‍ ഇരുവര്‍ക്കും രണ്ടുമക്കള്‍ വീതമുണ്ട്. ബുധനാഴ്ച രാവിലെ വിധുബാലയുടെ മടിക്കൈ മുങ്ങത്ത് റോഡിലെ വീട്ടില്‍ മുന്‍ എംപി പി കരുണാകരന്റെ കാര്‍മികത്വത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
പി.കരുണാകരന്റെ ഭാര്യ ലൈല, നീലേശ്വരം ബ്ലോക് പഞ്ചായത് പ്രസിഡന്റ് മാധവന് മണിയറ, മടിക്കൈ പഞ്ചായത് വൈസ് പ്രസിഡന്റ് വി പ്രകാശന്, സിപിഎം നേതാക്കളായ ശശീന്ദ്രന് മടിക്കൈ, കെ സുജാത, വി കുട്ടന് മാസ്റ്റര്‍, പി നാരായണന്, കെ പ്രഭാകരന് മാസ്റ്റര്‍, കാസര്‍കോട് സിനിമാസ് ജില്ലാ സെക്രടറി രഞ്ജിരാജ് കരിന്തളം, സേതു ബങ്കളം, കെഎസ്ടിഎ ജില്ലാ ജോ. സെക്രടറി കെ വി രാജേഷ് മാസ്റ്റര്‍, ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക് പ്രസിഡന്റ് എം വി ദീപേഷ്, കക്കാട്ട് ഗവ. ഹയര്‍ സെകന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ വി മധു, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂടീവ് അംഗം അനില്‍ ബങ്കളം, അഗ്രി. വെല്‍ഫയര്‍ കോ-ഓപ് സൊസൈറ്റി ഡയറക്ടര്‍ സി സുരേശന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kerala News, Kasaragod News, Malayalam News, Police Officer Subhash Chandan, Former CPM Woman Leader Vidhubala, Madikei News, Wedding, Former CPM woman leader Vidhubala and police officer Subhash Chandan got married.
< !- START disable copy paste --> 