city-gold-ad-for-blogger

Arrested | ഫുട്ബോൾ താരത്തിൻ്റെ മരണം: അടിപിടിയുമായി ബന്ധപ്പെട്ട് നരഹത്യാശ്രമ കേസിൽ 3 പേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: (KasargodVartha) ഫുട്ബോൾ താരവും പയ്യന്നൂർ കോളജ് മുൻ ഗോൾകീപറുമായിരുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ കാര്യത്ത് അഭിജിത്ത് (24) ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ അടിപിടിയുമായി ബന്ധപ്പെട്ട് നരഹത്യാശ്രമത്തിന് മൂന്ന് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കെ ധനേഷ് (24), കെ ജയൻ (42), ഉല്ലാസ് എന്ന നിഖിൽ (35) എന്നിവരെയാണ് ഇൻസ്പെക്ടർ ജി പി മനുരാജ് അറസ്റ്റ് ചെയ്തത്.
 
Arrested | ഫുട്ബോൾ താരത്തിൻ്റെ മരണം: അടിപിടിയുമായി ബന്ധപ്പെട്ട് നരഹത്യാശ്രമ കേസിൽ 3 പേർ അറസ്റ്റിൽ



മരിച്ച അഭിജിത്തിന്റെ സുഹൃത്ത് കൊയോങ്കരയിലെ ജീവസ് ചന്ദ്രന്റെ (24) പരാതിയിൽ കേസെടുത്താണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ക്രിസ്മസ് രാത്രിയിൽ ഒമ്പത് മണിയോടെ കൊയോങ്കര മൈതാനത്ത് സൈകിൾ അഭ്യാസ പ്രകടനം കാണാനെത്തിയ അഭിജിത്തിനെ ഒരു സംഘം മർദിച്ചതായി പറയുന്നുണ്ട്. പരുക്കേറ്റ യുവാവ് തൃക്കരിപ്പൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ എത്തിയിരുന്നു.

 
Arrested | ഫുട്ബോൾ താരത്തിൻ്റെ മരണം: അടിപിടിയുമായി ബന്ധപ്പെട്ട് നരഹത്യാശ്രമ കേസിൽ 3 പേർ അറസ്റ്റിൽ



പിന്നീട് പുറത്ത് പോയ യുവാവിനെ പുലർച്ചെ 2.45 ഓടെ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ് മോർടം റിപോർടിൽ മരണകാരണം ട്രെയിൻ തട്ടിയതാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും സംഭവത്തിന് മുമ്പ് യുവാവ് മർദനത്തിനിരയായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊയോങ്കരയിലെ ജനാർധനൻ -ചന്ദ്രമതി ദമ്പതികളുടെ മകനാണ് അഭിജിത്ത്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrest, Crime, Malayalam News, Footballer's death: 3 arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia