city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Healthy Hair | കണ്ണടച്ച് തുറക്കും മുമ്പെ മുടിക്ക് തിളക്കവും ആരോഗ്യവും ലഭിക്കും; ഈ പഴങ്ങള്‍ പതിവായി കഴിച്ചുനോക്കൂ!

കൊച്ചി: (KasargodVartha) ഇടതൂര്‍ന്നതും ഭംഗിയുള്ളതുമായ മുടി ആരാണ് കൊതിക്കാത്തത്. ഇന്നത്തെ തിരക്കിട്ട ജീവിത യാത്രയില്‍ പലര്‍ക്കും മുടിയെ കാര്യമായി സംരക്ഷിക്കാന്‍ കഴിയുന്നില്ല. അതിന്റെ ഫലമോ മുടി കൊഴിഞ്ഞുപോകുന്നു. ഇത് പലരേയും വിഷമിപ്പിക്കുന്ന കാര്യമാണ്.

പരസ്യങ്ങളില്‍ കാണുന്നതിന് അനുസരിച്ച് വിവിധതരം എണ്ണകളും ഷാമ്പൂവും ഇവര്‍ മാറി മാറി ഉപയോഗിക്കും. എന്നാല്‍ ഫലം കാണുകയില്ലെന്ന് മാത്രം. മുടിയുടെ ആരോഗ്യത്തിന് ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധവേണമെന്ന കാര്യം ഇവര്‍ ചിന്തിക്കുന്നില്ല. അക്കാര്യത്തെ കുറിച്ചും ചിന്തിക്കേണ്ടതാണ്.

Healthy Hair | കണ്ണടച്ച് തുറക്കും മുമ്പെ മുടിക്ക് തിളക്കവും ആരോഗ്യവും ലഭിക്കും; ഈ പഴങ്ങള്‍ പതിവായി കഴിച്ചുനോക്കൂ!
 
ശരീരത്തിലെ പോഷകങ്ങളുടെ അഭാവം മുടിയേയും ബാധിക്കുന്നുണ്ട്. എന്നാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പലര്‍ക്കും അറിയാത്തതാണ് പ്രശ്‌നമാകുന്നത്. ഏതൊക്കെ ഭക്ഷണം കഴിച്ചാല്‍ മുടി ഇടതൂര്‍ന്നതും ഭംഗിയുള്ളതുമാകുമെന്ന് അറിയാം.

ചില പഴങ്ങള്‍ കഴിച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും മുടി വളരുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മുടിയുടെ വളര്‍ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും എല്ലാം അടങ്ങിയ പഴങ്ങളാണ് കഴിക്കേണ്ടത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ആയിരിക്കണം അവ. അത് ഏതൊക്കെയെന്ന് നോക്കാം.

*പപ്പായ

ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലമാണ് പപ്പായ. ഇത് മുടി വളര്‍ചയില്‍ പ്രധാന പങ്ക് വഹിക്കുന്നു എന്ന കാര്യത്തിലും സംശയം വേണ്ട. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, ഇ എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. പപ്പായ സ്ഥിരമായി കഴിക്കുന്നതിലൂടെ തലയോട്ടിയിലെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ കഴിയുന്നു. കഷണ്ടി പോലുള്ള പ്രതിസന്ധിയെ വരെ ഇല്ലാതാക്കാന്‍ പപ്പായ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

*ഈന്തപ്പഴം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈന്തപ്പഴവും ഒട്ടും പിന്നിലല്ല. ഇതില്‍ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ സാന്നിധ്യം മുടിയുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വീട്ടില്‍ തയാറാക്കുന്ന സ്മൂത്തികളില്‍ ഈന്തപ്പഴം ചേര്‍ത്ത് കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ഈ മാറ്റം പ്രകടമാകും.

*ആപ്പിള്‍


ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് ആപ്പിള്‍. ഇത് കഴിക്കുന്നതുവഴി തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും മുടി വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. അതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ആപ്പിളിന്റെ പ്രവര്‍ത്തനവും.

*സ്ട്രോബെറി


ആപ്പിള്‍ പോലെ തന്നെ സ്ട്രോബെറിയും മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും വളരെ അധികം സഹായിക്കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ സ്ട്രോബെറി കഴിക്കുന്നതിലൂടെ മികച്ച ആരോഗ്യം ലഭിക്കുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

*ഓറഞ്ച്

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ഇത് മുടിയുടെ ആരോഗ്യത്തില്‍ വളരെ അധികം ഗുണം ചെയ്യുന്നു. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് വഴി നല്ല ആരോഗ്യം സ്വന്തമാക്കാം. മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓറഞ്ച് കഴിക്കുന്നതിലൂടെ കഴിയും.

*പൈനാപ്പിള്‍

പൈനാപ്പിള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ വീക്കം കുറക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. ദിവസവും അല്‍പം പൈനാപ്പിള്‍ ശീലമാക്കുന്നത് വഴി മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളാണ് മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്.

Keywords: Foods for healthy, long, shiny hair, Kochi, News, Healthy Hair, Fruits, Food, Health Tips, Health, Orange, Apple, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia