city-gold-ad-for-blogger
Aster MIMS 10/10/2023

Food Safety | ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; പൂട്ട് വീഴുന്നതോടെ പിഴ അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും; കാസര്‍കോട്ട് ഓഗസ്റ്റ് 1 മുതല്‍ പരിശോധന ശക്തമാക്കും

കാസര്‍കോട്: (www.kasargodvartha.com) ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മൂഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളെയും അടച്ചുപൂട്ടും. ഇത്തരത്തില്‍ അടച്ചുപൂട്ടപ്പെടുന്ന ഭക്ഷ്യസ്ഥാപനങ്ങള്‍ പിഴ ഉള്‍പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്.
    
Food Safety | ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; പൂട്ട് വീഴുന്നതോടെ പിഴ അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും; കാസര്‍കോട്ട് ഓഗസ്റ്റ് 1 മുതല്‍ പരിശോധന ശക്തമാക്കും

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ് എസ് എസ് എ ഐ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താത്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് രജിസ്ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്.
ജീവനക്കാരെ ഉള്‍പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിധിയില്‍ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടച്ചുപൂട്ടല്‍ ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ലൈസന്‍സ് ലഭിക്കുന്നതിനായി foscos(dot)fssai(dot)gov(dot)in എന്ന പോര്‍ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസന്‍സുകള്‍ക്ക് 2,000 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്. ഓഗസ്റ്റ് ഒന്നിനു ശേഷം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ലൈസന്‍സ് നേടുന്നതുവരെ നിര്‍ത്തിവയ്പ്പിക്കും.
           
Food Safety | ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; പൂട്ട് വീഴുന്നതോടെ പിഴ അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും; കാസര്‍കോട്ട് ഓഗസ്റ്റ് 1 മുതല്‍ പരിശോധന ശക്തമാക്കും

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത ഭക്ഷ്യസ്ഥാപനങ്ങള്‍ക്കെതിരെയും നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിനും രണ്ടിനും വ്യാപകമായി ഓപറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവ് 2023 എന്ന പേരില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് കാസര്‍കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ കെ വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Food Safety, FSSAI, Malayalam News, Kerala News, Kasaragod, Kasaragod News, Food, Hotel, Restaurant, Food shops without food safety license will be closed.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL